Maari Poomaari

1975
Lyrics
Language: English

Maari poomaari maala poomaala
Maaril nin manassil
Nin chundil nin viralil
Nin kaarkoonthalil (maari)

Shringaaraswapnathin chaithanya swapname
En premavaasantha mangalya pushpame
Aniyikkoo nee...aniyikkoo neeyen jeevante jeevanil
Swayam koritharikkumaa sougandhikam (maari)

Chinthaa viyathile sindoora meghame
En mohasandhyathan maayaatharangame
Viriyikkoo nee ...viriyikkoo neeyen maniveenaa thanthriyil
Swarapushpamaay ninte raagaambaram (maari)
Language: Malayalam

മാരി പൂമാരി മാലാ കുളിര്‍മാലാ
മാറില്‍ നിന്‍ മനസ്സില്‍
നിന്‍ ചുണ്ടില്‍ നിന്‍ വിരലില്‍
നിന്‍ കാര്‍കൂന്തലില്‍ (മാരി പൂമാരി )

ശൃംഗാരസ്വപ്നത്തിന്‍ ചൈതന്യശില്പമേ
എന്‍ പ്രേമവാസന്ത മംഗല്യപുഷ്പമേ
അണിയിക്കൂ നീ.. അണിയിക്കൂ നീയെന്‍
ജീവന്റെ ജീവനില്‍ സ്വയം കോരിത്തരിക്കുമാ സൌഗന്ധികം (മാരി പൂമാരി )

ചിന്താവിയത്തിലെ സിന്ദൂരമേഘമേ
എന്‍ മോഹസന്ധ്യതന്‍ മായാതരംഗമെ
വിരിയിയ്ക്കൂ നീ.. വിരിയിയ്ക്കൂ നീയെന്‍
മണിവീണാതന്ത്രിയില്‍ സ്വരപുഷ്പമായ് നിന്റെ
രാഗാംബരം (മാരി പൂമാരി )
Movie/Album name: Boy Friend
Artists