Maathalam Poo Thedi Vannu

1991
Lyrics
Language: English

Maathalam poo thedi vannu vasantholsavam
Maanasam maampoonkuyil paadum aaraamamaay
Valamurikalaakum kanavukale venchirakilenthi
Thuzhayeriyuvaan aayunnoree manthoniyil
Alasamoru maathalam poo thedi vannu vasantholsavam

Neerthullikal izha korthu chinthunnuvo
Vaarthinkalil panimalaralankaara haarangalaay
Aa...aa...aa....
Chentheekkanal poriyunnu chinthunnuvo
Vaidooryamee karalarayil engo minungumpozhum
Kuliriloru naalam uthirumoru moham
Athilere aarohanangal
Thaalam amrutha raagam athishayaapanam jeevitham avideyoru
Maathalam poo thedi vannu vasantholsavam

Neerppolayil theliyunna mazhavillinum
Kaal maathraye niramaniyuvaan neramullenkilum
Aa...aa...aa...aa...
Aa maathrayum azhakinte nooraayiram
Varnnangalaay manassu pothiyunno nurungormmakal
Akaleyude mounam arikilala thallum
Kadalinte kalishekharangal
Thaalam karayil vaarum
Pazhaya manchippiyum kakkayum avideyoru
(maathalam poo ...)
Language: Malayalam

മാതളംപൂ തേടി വന്നു വസന്തോത്സവം
മാനസം മാമ്പൂങ്കുയിൽ പാടും ആരാമമായ്
വളമുറികളാകും കനവുകളെ വെൺചിറകിലേന്തി
തുഴയെറിയുവാൻ ആയുന്നൊരീ മൺതോണിയിൽ
അലസമൊരു...

നീർതുള്ളികൾ ഇഴകോർത്തു ചാർത്തുന്നുവോ
വാർതിങ്കളേ പണിമലരലങ്കാര ഹാരങ്ങളായ്
ചെന്തീക്കനൽ പൊരിയുന്നു ചിന്തുന്നുവോ
വൈഡൂര്യമേ കരളറയിൽ എങ്ങോ മിനുങ്ങുമ്പൊഴും
കുളിരിലൊരു നാളം ഉതിരുമൊരു മോഹം
അതിലേറെ ആരോഹണങ്ങൾ
താളം അമൃതരാഗം അതിശയാലാപനം ജീവിതം
അവിടെയൊരു...

നീർപോളയിൽ തെളിയുന്ന മഴവില്ലിനും
കാൽമാത്രയെ നിറമണിയുവാൻ നേരമുള്ളെങ്കിലും
ആ മാത്രയും അഴകിന്റെ നൂറായിരം
വർണ്ണങ്ങളാൽ മനസുപൊതിയുന്നു നുറുങ്ങോർമകൾ
അകലെയുടെ മൗനം അരികിൽ അലതല്ലും
കടലിന്റെ കളിശേഖരങ്ങൾ
കാലം കരയിൽ വാരും പഴയ മൺചിപ്പിയും കക്കയും
അവിടെയൊരു...
(മാതളം പൂ തേടി വന്നു ...)
Movie/Album name: Athiradhan
Artists