Kanneeraattil mungi

1984
Lyrics
Language: English

�kanneerattil mungi thappi
Pennenna muthineyareduthu?

Muthedutharo mudiyil vachu!
Muthinayarellam poradichu!
Muthaya muthine punnaramuthine pattilpothinjangolichu vachu
Muthaya muthine punnaramuthine pattilpothinjangolichu vachu -malar-
Ppattilppothinju marachuvachu!

Ethra per kannanji ninnu munnil!
Ethra nanyangal kilungi veenu!
Muthinteyullilolichirikkum
Dhukhathinnazhangal kandathilla!
Dhukhathin thirayadi kettathilla!

Enthum sahikkunna bhumiyallo
Pennenna muthinum pettamma!
Ulliluranjathu kannuneerennalum
Mullappoopole chirichu nilkkum!-ari-
Mullappoopole chirichu nilkkum!

Pettu perukiya ponmuthu
Muttam niranju!- pura niranju!
Thattiyerinjatharee vazhiyil
Pottichithariya cholampole-thooval
Kathippidayum kilikal pole!
Language: Malayalam

�kanneerattil mungi thappi

�കണ്ണീരാറ്റില്‍ മുങ്ങിത്തപ്പി
പെണ്ണെന്ന മുത്തിനെയാരെടുത്തു!

മുത്തെടുത്താരോ മുടിയില്‍ വെച്ചു!
മുത്തിനായാരെല്ലാം പോരടിച്ചു!
മുത്തായമുത്തിനെ പുന്നാരമുത്തിനെ
പട്ടില്പൊതിഞ്ഞങ്ങൊളിച്ചു വച്ചു മലര്‍
പ്പട്ടില്പൊതിഞ്ഞങ്ങൊളിച്ചു വച്ചു

എത്രപേര്‍ കണ്ണഞ്ചിനിന്നു മുന്നില്‍
എത്രനയനങ്ങള്‍ കിലുങ്ങി വീണു
മുത്തിന്റെയുള്ളിലൊളിച്ചിരിക്കും
ദുഃഖത്തിന്നാഴങ്ങള്‍ കണ്ടതില്ല
ദുഃഖത്തിന്‍ തിരയടി കേട്ടതില്ല!

എന്തും സഹിക്കുന്ന ഭൂമിയല്ലോ
പെണ്ണെന്നമുത്തിനും പെറ്റമ്മ
ഉള്ളിലുറഞ്ഞതു കണ്ണുനീരെന്നാലും
മുല്ലപ്പൂപോലെ ചിരിച്ചുനില്‍ക്കും -അരി
മുല്ലപ്പൂപോലെ ചിരിച്ചുനില്‍ക്കും

പെറ്റുപെരുകിയ പൊന്മുത്തു മുറ്റം നിറഞ്ഞു -പുരനിറഞ്ഞു
തെട്ടിയെറിഞ്ഞതാരീവഴിയില്‍
പൊട്ടിച്ചിതറിയ ചോളം പോലെ -തൂവല്‍
കത്തിപ്പിടയും കിളികള്‍ പോലെ!
Movie/Album name: Adaaminte Variyellu
Artists