Kanne Varna

1960
Lyrics
Language: English

Kanne varnna malarkkodiyeyen
Kannin pookkani neeyonnurangu (2)
Punnaara cheru poomizhi moodi
Ponnin kinaavukal ninne thalodi

Thedaatha sampathu pole nee vannu
Thenoorum swapnamaayengum niranju (2)
Olangal neele neeraadum meen pol en
Ullathil nee thulliyaadukayaay

Vaadaatha poovu nee choodaatha muthu nee
Paadum kaananappainkiliye
Kaadum kamaneeyamaakkidum nee en
Kannin pookkani neeyonnurangu

Kanne varnna malarkkodiyeyen
Kannin pookkani neeyonnurangu

Naattu manushyareppol malankaattil
Nammalkku porilla vanchanayilla
Kaattumrigavum snehichu cherum
Kalankamilla swarggam vereyilla

Aanandamaadidum mamayilodothu
Gaanam paadum kuyilumundu
Kaatu pashu thanna paalamruthundu
Kannin pookkani neeyonnurangu

Kanne varnna malarkkodiyeyen
Kannin pookkani neeyonnurangu(2)
Language: Malayalam

കണ്ണേവര്‍ണ്ണമലര്‍ക്കൊടിയേയെന്‍
കണ്ണിന്‍ പൂക്കണി നീയൊന്നുറങ്ങു്
(കണ്ണേവര്‍ണ്ണ)
പുന്നാരച്ചെറു പൂമിഴി മൂടി
പൊന്നിന്‍ കിനാവുകള്‍ നിന്നെ തലോടി

തേടാത്ത സമ്പത്തു പോലെ നീ വന്നു
തേനൂറും സ്വപ്നമായെങ്ങും നിറഞ്ഞു
(തേടാത്ത)
ഓളങ്ങള്‍ നീളേ നീരാടും മീന്‍ പോല്‍ എന്‍
ഉള്ളത്തില്‍ നീ തുള്ളിയാടുകയായി

വാടാത്ത പൂവു നീ ചൂടാത്ത മുത്തു നീ
പാടും കാനനപ്പൈങ്കിളിയേ
കാടും കമനീയമാക്കിടും നീ എന്‍
കണ്ണിന്‍ പൂക്കണി നീയൊന്നുറങ്ങു്

കണ്ണേവര്‍ണ്ണമലര്‍ക്കൊടിയേയെന്‍
കണ്ണിന്‍ പൂക്കണി നീയൊന്നുറങ്ങു്

നാട്ടുമനുഷ്യരെപ്പോല്‍ മലങ്കാട്ടില്‍
നമ്മള്‍ക്കു പോരില്ല വഞ്ചനയില്ല
കാട്ടു മൃഗവും സ്നേഹിച്ചു ചേരും
കളങ്കമില്ല സ്വര്‍ഗ്ഗം വേറെയില്ല

ആനന്ദമാടിടുമ്മാമയിലോടൊത്തു്
ഗാനം പാടും കുയിലുമുണ്ടു്
കാട്ടു പശു തന്ന പാലമൃതുണ്ടു്
കണ്ണിന്‍ പൂക്കണി നീയൊന്നുറങ്ങു്

കണ്ണേവര്‍ണ്ണമലര്‍ക്കൊടിയേയെന്‍
കണ്ണിന്‍ പൂക്കണി നീയൊന്നുറങ്ങു് (2)
Movie/Album name: Aana Valarthiya Vaanampaadi
Artists