പുതിയ പ്രഭാതം പുതിയ പ്രകാശം ചിറകുകള്‍ വീശുന്നു അതിലെന്‍ ചേതന സുമചാരുത തന്‍ പടവുകളേറുന്നു... വര്‍ണ്ണം ചാര്‍ത്തുന്നു.. പുതിയ പ്രഭാതം പുതിയ പ്രകാശം ചിറകുകള്‍ വീശുന്നു
മഹിമകള്‍ വിളയും കേദാരം ഇത് മാനവനന്മ തന്‍ താഴ്‌വാരം കരളിന്‍ വേദിയില്‍ പോയ ദിനങ്ങള്‍ കഥകളിയാടും നേരം പുതിയ പ്രഭാതം പുതിയ പ്രകാശം ചിറകുകള്‍ വീശുന്നു
മിഴികളില്‍ തെളിയും ആകാശം നറുമൊഴികളില്‍ ഉതിരും മധുവര്‍ഷം ഇവിടെ സ്നേഹം ആത്മാവുകള്‍ തന്‍ ആഗമമാകും നേരം
പുതിയ പ്രഭാതം പുതിയ പ്രകാശം ചിറകുകള്‍ വീശുന്നു അതിലെന്‍ ചേതന സുമചാരുത തന്‍ പടവുകളേറുന്നു വര്‍ണ്ണം ചാര്‍ത്തുന്നു.