SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Karimukilil idarum vyadhakal Irulalayil chitharum chuzhikal... Janimrithi than shaapangal Murivukal perunnuu... Chithayeriyum hridayangal Mukhapadamoorunnu.... Ithu naarakeeya prathiroopamo... Jadabhoomiyo...parayuu....parayuu.... Karimukilil idarum vyadhakal Irulalayil chitharum chuzhikal..... Chirakadichu koottil Chithari veenu moham... Vijanamaaya vishaadam Vingi innu vimookam.... Samaya dhamanikal ulayum neram Viraha jwaalakal urayum yaamam Chuduneerkkanamaay...mizhineer kanalaay Nira gadgadamaay nee..... Neela yavanika veezhum Kaala kanikayudanju... Hamsa jaalamulanju... Vanya maunamuthirnnu... Pranaya jaladhikal urayum neram Haritha bhangikal marayum neram Oru saanthwanamaay ithuvazhi varumo... Kaanal jala rekhayaay..... Janimrithi than shaapangal Murivukal perunnuu... Chithayeriyum hridayangal Mukhapadamoorunnu.... Ithu naarakeeya prathiroopamo... Jadabhoomiyo...parayuu....parayuu.... Karimukilil idarum vyadhakal Irulalayil chitharum chuzhikal..... കരിമുകിലില്‍ ഇടറും വ്യഥകള്‍ ഇരുളലയില്‍ ചിതറും ചുഴികള്‍... ജനിമൃതിതന്‍ ശാപങ്ങള്‍ മുറിവുകള്‍ പേറുന്നൂ... ചിതയെരിയും ഹൃദയങ്ങള്‍ മുഖപടമൂരുന്നൂ... ഇതു നാരകീയ പ്രതിരൂപമോ... ജടഭൂമിയോ...പറയൂ....പറയൂ.... കരിമുകിലില്‍ ഇടറും വ്യഥകള്‍ ഇരുളലയില്‍ ചിതറും ചുഴികള്‍... ചിറകടിച്ചു കൂട്ടില്‍ ചിതറി വീണു മോഹം... വിജനമായ വിഷാദം വിങ്ങി ഇന്നു വിമൂകം.... സമയ ധമനികള്‍ ഉലയും നേരം വിരഹ ജ്വാലകള്‍ ഉറയും യാമം ചുടുനീര്‍ക്കണമായ്...മിഴിനീര്‍ക്കനലായ് നിറഗദ്ഗദമായ് നീ..... നീലയവനിക വീഴും കാലകണികയുടഞ്ഞു... ഹംസജാലമുലഞ്ഞു... വന്യമൗനമുതിർന്നു... പ്രണയജലധികള്‍ ഉറയും നേരം ഹരിതഭംഗികള്‍ മറയും നേരം ഒരു സാന്ത്വനമായ് ഇതുവഴി വരുമോ... കാനല്‍ജലരേഖയായ്..... ജനിമൃതിതന്‍ ശാപങ്ങള്‍ മുറിവുകള്‍ പേറുന്നൂ... ചിതയെരിയും ഹൃദയങ്ങള്‍ മുഖപടമൂരുന്നൂ... ഇതു നാരകീയ പ്രതിരൂപമോ... ജടഭൂമിയോ...പറയൂ....പറയൂ.... കരിമുകിലില്‍ ഇടറും വ്യഥകള്‍ ഇരുളലയില്‍ ചിതറും ചുഴികള്‍...
Movie/Album name: Thaskaraveeran
Artists