Poornendu deepam

1982
Lyrics
Language: English

Poornnedu deepam manassil thelinjittum
Koorirul pinneyum baakki
Daahathin saagaram alamurakondittum
Mookatha pinneyum baakki

Viralinte laalanamettittum paaduvaan
Veene ninakkilla yogam
Chundodananjittum chumbanamelkkuvaan
Poove ninakkilla bhaagyam
Poove ninakkila bhaagyam

Kudineeru peyyaatha vandhyameghathilum
Mazhavillu chaarthunnu kaalam
Theeyil dahikkuvaan maathramaay thumbikku
Poonchirakekunnu kaalam

Paadaan padippichu vaanambaadiye
Koottil kurukkunnu daivam
Naabhiyil kasthoori cherthu ponmaanine
Kollaan kodukkunnu daivam
(poornnendu deepam.....)
Language: Malayalam

പൂര്‍‌ണ്ണേന്ദുദീപം മനസ്സില്‍ തെളിഞ്ഞിട്ടും
കൂരിരുള്‍ പിന്നെയും ബാക്കി
ദാഹത്തിന്‍ സാഗരം അലമുറകൊണ്ടിട്ടും
മൂകത പിന്നെയും ബാക്കി
(പൂര്‍‌ണ്ണേന്ദു)

വിരലിന്റെ ലാളനമേറ്റിട്ടും പാടുവാന്‍
വീണേ നിനക്കില്ല യോഗം
ചുണ്ടോടണഞ്ഞിട്ടും ചുംബനമേല്‍ക്കുവാന്‍
പൂവേ നിനക്കില്ല ഭാഗ്യം
(പൂര്‍‌ണ്ണേന്ദു)

കുടിനീരു പെയ്യാത്ത വന്ധ്യമേഘത്തിലും
മഴവില്ലു ചാര്‍ത്തുന്നു കാലം
തീയില്‍ ദഹിക്കുവാന്‍ മാത്രമായ് തുമ്പിക്ക്
പൂഞ്ചിറകേകുന്നു കാലം
(പൂര്‍‌ണ്ണേന്ദു)

പാടാന്‍ പഠിപ്പിച്ചു വാനമ്പാടിയെ
കൂട്ടില്‍ കൊരുക്കുന്നു ദൈവം
നാഭിയില്‍ കസ്തൂരി ചേര്‍ത്തു പൊന്മാനിനെ
കൊല്ലാന്‍ കൊടുക്കുന്നു ദൈവം
(പൂര്‍‌ണ്ണേന്ദു)
Movie/Album name: Veedu
Artists