Innente Muttathu Kothikkurikkunna

2026
Lyrics
Language: Malayalam

ഇന്നെൻ്റെ മുറ്റത്ത് കൊത്തിക്കൊറിക്കുന്ന കിന്നരിപ്രാവേ
ഇന്നലെ സ്വപ്നത്തിലൊത്തിരി പുഞ്ചിരി തന്ന നിലാവേ
ജാലകവാതിലിൽ മുട്ടിയുരുമ്മുന്നോരീറൽമൊഴിയായ്
പുസ്തകത്താളിൽ മയങ്ങിയുറങ്ങിയ വേളിക്കുറുമ്പേ

കാത്തിരുന്നു നിന്നെ കനവിൻ കടവിൽ
ഓർത്തിരുന്നു കാതിൽ പറയാൻ വരികൾ
കാത്തിരുന്നു നിന്നെ കനവിൻ കടവിൽ
ഓർത്തിരുന്നു കാതിൽ പറയാൻ വരികൾ
ചാരത്തു വന്നു മിഴിച്ചങ്ങു നിൽക്കേ
ഓരത്തു കെട്ടിയ തോണിയിലൊന്നായ്
അക്കരെ പോകുവാനിത്തിരി മോഹത്തിൻ കുഞ്ഞോളം
ഇന്നെൻ്റെ മുറ്റത്ത് കൊത്തിക്കൊറിക്കുന്ന കിന്നരിപ്രാവേ
ഇന്നലെ സ്വപ്നത്തിലൊത്തിരി പുഞ്ചിരി തന്ന നിലാവേ

എന്തുചൊല്ലി നിന്നെ വിളിക്കും അരികിൽ
ചേർന്നിരുന്നു കണ്ണിൽ എഴുതാൻ ലിപികൾ
എന്തുചൊല്ലി നിന്നെ വിളിക്കും അരികിൽ
ചേർന്നിരുന്നു കണ്ണിൽ എഴുതാൻ ലിപികൾ
നേരത്തേ വന്നു തനിച്ചങ്ങു നിൽക്കേ
ചേമ്പില ചൂടി നീ ചെങ്കല്ലുപാതയിൽ
വെള്ളം തെറിപ്പിച്ച് നോക്കാതെ പോയതിന്നോർക്കുന്നോ
ഇന്നെൻ്റെ മുറ്റത്ത് കൊത്തിക്കൊറിക്കുന്ന കിന്നരിപ്രാവേ
ഇന്നലെ സ്വപ്നത്തിലൊത്തിരി പുഞ്ചിരി തന്ന നിലാവേ
ജാലകവാതിലിൽ മുട്ടിയുരുമ്മുന്നോരീറൽമൊഴിയായ്
പുസ്തകത്താളിൽ മയങ്ങിയുറങ്ങിയ വേളിക്കുറുമ്പേ
ഇന്നെൻ്റെ മുറ്റത്ത് കൊത്തിക്കൊറിക്കുന്ന കിന്നരിപ്രാവേ
ഇന്നലെ സ്വപ്നത്തിലൊത്തിരി പുഞ്ചിരി തന്ന നിലാവേ
Movie/Album name: Oru Wayanadan Pranayakadha
Artists