മേലേ മേലേ മാനത്തു്...ദൂരെ ദൂരെ കുന്നിന്മേൽ മാനത്തിൽ നിന്നും വീഴുന്നേ..... ആരും കാണാ നേരത്തു്..ആരും ഇല്ലാ തീരത്തു് മാനത്തിൽ നിന്നും വീഴുന്നേ..... ഒരു മഴ പോലെ...ഒരുമിച്ചൊന്നായി പെയ്തിടാം... ആ...ആ.....ആ......
ഒന്നും രണ്ടും പഠിക്കാലോ... ഓടിച്ചാടി നടക്കാലോ.... കഥയും കവിതയും കേള്‍ക്കാലോ.... പള്ളിക്കൂടത്തു് പോകാലോ.... അമ്പിളിമാമനെ കാണാലോ.... ഊഞ്ഞാലാടി രസിക്കാലോ.... കണ്ണുകെട്ടി കളിക്കാലോ.... മഴയും കൊണ്ടു നടക്കാലോ....
അകലേ...കാണുന്നില്ലേ ഗോപുരങ്ങൾ അതിനുള്ളിൽ അക്ഷരത്തിൻ ഇന്ദ്രജാലം ദൂരത്തായ് പാറി നടക്കും അപ്പൂപ്പൻ താടി മാനത്തായ് മഴവിൽ മേച്ചൊരു മാളിക ഉണ്ടാക്കി സ്വപ്നത്താൽ നെയ്തു കൂട്ടിയ സ്വർഗ്ഗലോകം അവിടെ കൂട്ടുകൂടി കുരുന്നു കൂട്ടം....