കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാനും കൂടെയില്ലൊരാളും കൂട്ടിന്നു വേറെ (കണ്ണീര്‍)
ചുഴിത്തിരയ്ക്കുള്ളില്‍ ചുറ്റും ജീവന്‍റെയാശാനാളം കാറ്റിന്‍റെ കൈകള്‍ കെട്ടും യാമങ്ങള്‍ മാത്രം വിളമ്പുവാനില്ലെന്നാലും നോവിന്‍റെ മണ്‍പാത്രങ്ങള്‍ ദാഹിച്ച നീരിന്നൂഴം തേടുന്നു വീണ്ടും വിളിപ്പാടു ചാരെ വീശുന്ന ശീലില്‍ കിഴക്കിന്‍റെ ചുണ്ടില്‍ പൂശുന്ന ചേലില്‍ അടുക്കുന്നു തീരം ഇനിയില്ല ദൂരം (കണ്ണീര്‍)