ഇന്നലേയോളം എന്തെന്നറിഞ്ഞീല ഇനി നാളെയും എന്തെന്നറിവീല (2) ഇന്നീ കണ്ട തടിയ്ക്കു വിനാശവും ഇന്ന നേരം എന്നതും അറിവീല കണ്ടുകണ്ടങ്ങിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ (2) രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടില്‍ ഏറ്റി നടത്തുന്നതും ഭവാന്‍ മാളിക മുകള്‍ ഏറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ (2)
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും ഉണ്മാന്‍ പോലും കൊടുക്കുന്നില്ലാ ചിലര്‍ (2) അഗ്നിസാക്ഷിണിയായൊരു പത്നിയെ സ്വപ്നത്തില്‍ പോലും കാണുന്നില്ലാ ചിലര്‍ കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ (2) കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ (2)
കാലമിന്നു കലിയുഗമല്ല്ലയോ ഭാരതമിപ്രദേശവുമല്ലയോ ചെമ്മേ നന്നായ് നിരൂപിപ്പിന്‍ എല്ലാരും ഹരിനാമങ്ങള്‍ ഇല്ലാതെ പോകയോ