നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച നാഥാ .. നിന്റെയാകാശവും ഭൂമിയും നന്മയും പങ്കിട്ടു തന്ന പിതാവേ.. (2)
നിത്യമാം ദു:ഖത്തിൻ കള്ളിമുൾപ്പൂവുകൾ.. എന്തിന്നു പിന്നെ നീ ചൂടിച്ചു ഞങ്ങളെ നിത്യമാം ദു:ഖത്തിൻ കള്ളിമുൾപ്പൂവുകൾ എന്തിന്നു പിന്നെ നീ ചൂടിച്ചു ദൈവമേ... നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച നാഥാ .. നിന്റെയാകാശവും ഭൂമിയും നന്മയും പങ്കിട്ടു തന്ന പിതാവേ
ആരുമില്ലാത്തവർക്കാശ്രമായൊരു വെള്ളിനക്ഷത്രം പിറന്നെന്നു കേട്ടനാൾ യാത്ര തുടങ്ങിയനാഥരാം ഞങ്ങൾക്ക് പായും പങ്കായവുമായിരിക്കേണമേ ഈ മഴ തീ മഴ തോരുകില്ലേ.. ഇക്കൊടുങ്കാറ്റും അടങ്ങുകില്ലേ.. നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച നാഥാ .. നിന്റെയാകാശവും ഭൂമിയും നന്മയും പങ്കിട്ടു തന്ന പിതാവേ
ഞങ്ങൾ പരസ്പരം കാവലു നിർത്തിയോ- രങ്ങതിരിക്കുന്ന പുല്ലുമാടങ്ങളിൽ.. ദൈവമേ ഞങ്ങൾക്ക് കാവലാൽ നീ വന്നു നിൽക്കുമാ സ്വപ്നത്തെ കാണ്‍മതിന്നായ് രാത്രിയും ഞങ്ങളും കാത്തിരുന്നു.. ഈ മഞ്ഞുമാസവും കാത്തിരുന്നു നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച നാഥാ .. നിന്റെയാകാശവും ഭൂമിയും നന്മയും പങ്കിട്ടു തന്ന പിതാവേ
Movie/Album name: Sir CP (Sir Chethimattathil Philip)