മിന്നണ മിന്നൽ പൊന്നരയ്ക്കുന്നു പെണ്ണിനു കുറിയാവാൻ കണ്ണിനു കണ്ണായ് കണ്ണെഴുതുന്നു പെണ്ണിനു കുളിരാവാൻ മഴ ഹോ മഴയാകുമ്പോൾ എൻ മനസ്സിനെ മെഴുകുമ്പോൾ ഒരു തരുനിര പൂക്കുന്നു എൻ തെളിനീർ താഴ്വരയിൽ പൊന്നിതൾനിര തിരയെടി പൂമ്പാറ്റേ കുരുന്നു ചിറകു നനയാൻ (മിന്നണ മിന്നൽ....)
നിൻ മുടിയിൽ മുന്തിരി മലരായ് നിൻ മാറിലെ മറുകിനു മറുകായ് ഓ..എൻ മുടിയിൽ മുന്തിരി മലരായ് എൻ മാറിലെ മറുകിനു മറുകായ് ഒരു നിമിഷം വെറുതെ വാ പെയ്യുന്നു ഞാൻ നീ കദളിത്തേൻ മുത്തുമ്പോൾ കൈ കൊണ്ടു നീട്ടുമ്പോൾ ചിറകുകളിൽ ചിറകണിയും ചില്ലോളമായി (മിന്നണ മിന്നൽ....)
ഓ... നിൻ നെറുകിൽ തന്നതൊരുമ്മ ഞാൻ നെഞ്ചിലുലാവുമൊരുമ്മ (2) നിലവിലൊരാൾ നിഴൽ പൊതിയും പൂന്തെന്നലേ നീ കലമാനിൻ കണ്ണല്ലേ കറുകപ്പൂ തിരയുന്നൂ കുറുകുകയോ കുയിൽമൊഴിയേ ഈ സന്ധ്യയിൽ (മിന്നണ മിന്നൽ....)