മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ രണ്ടിളം പൈങ്കിളികൾ ഓ.. മുത്തുമണിത്തൂവൽ കുളിരണിഞ്ഞു മെല്ലെ അവരെന്നും പറന്നിറങ്ങും ചെമ്മരിയാടുള്ള മലഞ്ചെരിവിൽ നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ അമ്മമനമൊഴുകും ചെല്ലമനമുറങ്ങും താലിപീലി താരാട്ടിൽ (മഞ്ഞുമഴ...)
കുഞ്ഞേച്ചീ മനസ്സൊന്നും നോവാതെ കൂട്ടിനു നടന്നു കുഞ്ഞനിയൻ ചിറകിന്റെ ചെറു നിഴലേകി അനിയനു തുണയായ് പെൺ കിളി കുറുകുറെ കുറുമ്പായ് കളിക്കുറുമ്പൻ അഴകിന്നുമഴകായ് കിളിക്കുരുവീ (മഞ്ഞുമഴ...)