Neelum Thirikal Aalunnakame

2025
Lyrics
Language: Malayalam

നീളും തിരികൾ ആളുന്നകമേ
പുതിയൊരു പുലരിയുമിതളായ്
താനേ മിഴികൾ തോരുന്നിടമേ
പുലരിയിൽ ഇളവെയിലലയായ്

നീളും തിരികൾ ആളുന്നകമേ
പുതിയൊരു പുലരിയുമിതളായ്
താനേ മിഴികൾ തോരുന്നിടമേ
പുലരിയിൽ ഇളവെയിലലയായ്
ഉള്ളിന്നുള്ളം നീഹാരമായ്
വിജനതയിലെ ഗതിവിഗതികൾ
ചിതലരിയുകയായ്
പെണ്ണേ ജ്വാല നീയേ
തന്നത്താനെയാണിനി
നിന്നിലാകുന്നു മായുന്നു നീതാനെ
ചിരതിലുയിരുകൾ

കുഞ്ഞോർമ്മകളിലാകെ
ദൂരെയൊന്ന് മിഴിപാകെ ദൂരെ ദൂരെ
കുഞ്ഞോർമ്മകളിലാകെ
ദൂരെയൊന്ന് മിഴിപാകെ
കാലമിന്നിതും കണ്മൂ കാവലായ്
മഞ്ഞുരുകും മൺ വഴിയിൽ
ചില്ലകൾ പൂക്കും പോൽ
ഇന്നിതിലെ നിൻ വഴിയിൽ
ചേരുകയാണാരോ
ഉള്ളിന്നുള്ളം നീഹാരമായ്
വിജനതയിലെ ഗതിവിഗതികൾ
ചിതലരിയുകയായ്
നീളും തിരികൾ ആളുന്നകമേ
പുതിയൊരു പുലരിയുമിതളായ്
Movie/Album name: Janaki V v/s State of Kerala (JSK)
Artists