ഓഹോ...ഓ.....ഓഹോ...ഓ....ഹോയ് ഒരു നേരം കഞ്ഞിയ്ക്കു വകതേടിയാൽ തിരുവോണമാണല്ലോ ഞങ്ങൾക്കെല്ലാം (ഒരു നേരം....) ആഹാ തണലോരം തലചായ്ക്കാൻ ഇടമുണ്ടെങ്കിൽ മണിമേടയാണതു ഞങ്ങൾക്കെന്നും (തണലോരം....)
പെരുവഴിപോക്കർ ഞങ്ങൾക്ക് സ്വന്തം അരവയറായാലും പരമാനന്ദം ആ (പെരുവഴിപോക്കർ....) നേരായ മാർഗ്ഗത്തിൽ നോക്കുന്ന ഞങ്ങളോ ആരോടും തോൽക്കുന്ന വർഗ്ഗമല്ല (നേരായ മാർഗ്ഗത്തിൽ....) കാക്ക പിടിക്കില്ല കാലുവാരുമില്ല കാലുമാറ്റം കൊണ്ടു കാര്യം നടത്തേണ്ട (കാക്ക പിടിക്കില്ല....) (ഒരു നേരം...)
ചക്രം ചവിട്ടുന്നു ഞങ്ങളെന്നും കാലചക്രത്തിനൊപ്പം തളർന്നിടാതെ ആ (ചക്രം ചവിട്ടുന്നു....) ആകാശക്കോട്ടകൾ കെട്ടുകില്ല ആകാത്ത മോഹങ്ങളൊന്നുമില്ല (ആകാശക്കോട്ടകൾ...) മന്ത്രിക്കസ്സേരകൾ ആക്കം പിടിക്കുമ്പോൾ തഞ്ചത്തിൽ ചാക്കിടാൻ നിന്നു കറങ്ങില്ല (മന്ത്രിക്കസ്സേരകൾ.....) (ഒരു നേരം....) - 2