Nenchil aalum thee paarum
Minnal chillaay thiri kathunne...
Thiri kathunne...
Ullil pidayum mizhi thookum
Vellil kiliyaay vazhi thedunne...
Vazhi thedunne...
Chuvadukal cherumalakadal
Thaandumoru vayalurukana padakalaay
Arikeyaay chithari padarumee
Idavazhikalil padayani pulakamaay...
Veerukaatti idayunna idanenchil kanivulla
Vidhikale udaykkunna kanalorukkam...
Nenchu kaattum nerumaayi
Ullu thengum manthramaayi
Hridayangalonnikkunna
Idimuzhakkam...
Nenchil aalum thee paarum
Minnal chillaay thiri kathunne...
Ullil pidayum mizhi thookum
Vellil kiliyaay vazhi thedunne...
Kanalukal vingum karalukal
Veerinnuyirukal koottunna kalikalaay
Alakalaay cheeri padarumee
Ranamozhukumee idangalil thakilumaay
Por vilikkum kannumaay
Aarthalaykkum shabdamaay
Neerkkilikal othucherum
Padayorukkam....
Vidhi kaatti thudikkunna
Manassukal aliyunna
Mathilukal onnikkunna
Manimuzhakkam....
നെഞ്ചിൽ ആളും തീ പാറും
മിന്നൽച്ചില്ലായ് തിരി കത്തുന്നേ...
തിരി കത്തുന്നേ...
ഉള്ളിൽ പിടയും മിഴി തൂകും
വെള്ളിൽകിളിയായ് വഴി തേടുന്നേ...
വഴി തേടുന്നേ...
ചുവടുകൾ ചേരുമലകടൽ
താണ്ടുമൊരുവയലുരുകണ പടകളായ്
അരികെയായ് ചിതറി പടരുമീ
ഇടവഴികളിൽ പടയണി പുളകമായ്...
വീറുകാട്ടി ഇടയുന്ന ഇടനെഞ്ചിൽ കനിവുള്ള
വിധികളെ ഉടയ്ക്കുന്ന കനലൊരുക്കം...
നെഞ്ചു കാട്ടും നേരുമായി
ഉള്ളു തേങ്ങും മന്ത്രമായി
ഹൃദയങ്ങളൊന്നിക്കുന്ന
ഇടിമുഴക്കം...
നെഞ്ചിൽ ആളും തീ പാറും
മിന്നൽച്ചില്ലായ് തിരി കത്തുന്നേ...
ഉള്ളിൽ പിടയും മിഴി തൂകും
വെള്ളിൽകിളിയായ് വഴി തേടുന്നേ...
കനലുകൾ വിങ്ങും കരളുകൾ
വീറിന്നുയിരുകൾ കൂട്ടുന്ന കളികളായ്
അലകളായ് ചീറിപ്പടരുമീ
രണമൊഴുകുമീ ഇടങ്ങളിൽ തകിലുമായ്
പോർവിളിക്കും കണ്ണുമായ്
ആർത്തലയ്ക്കും ശബ്ദമായ്
നീർക്കിളികൾ ഒത്തുചേരും
പടയൊരുക്കം....
വിധികാട്ടി തുടിക്കുന്ന
മനസ്സുകൾ അലിയുന്ന
മതിലുകൾ ഒന്നിക്കുന്ന
മണിമുഴക്കം......
Movie/Album name: Hangover Avasaanikkunne Illa
Artists