നിലാവിന്റെ നഗരമേ പുലരിമഞ്ഞിൻ വഴികളേ ജമന്തിപ്പൂ മണമുള്ള വീടോർമ്മകളേ ഏതോ വസന്തത്തിൻ ഇതൾ വീണ ജാലകങ്ങൾ ഒരിക്കലും തുറക്കാതെ അടഞ്ഞേ പോയ് നിലാവിന്റെ നഗരമേ പുലരിമഞ്ഞിൻ വഴികളേ ജമന്തിപ്പൂ മണമുള്ള വീടോർമ്മകളേ
അന്നു ലോകം വെളിച്ചത്തിൽ കുളിച്ചിരുന്നു നിറങ്ങളും സ്വരങ്ങളും നിറഞ്ഞിരുന്നു ഗോപുരത്തിൽ മിനാരത്തിൽ ഒരേ തൂവൽ ചിറകുമായി പ്രാവുകൾ പാറി പറന്നിരുന്നു നിലാവിന്റെ നഗരമേ