Enthu Paranjaalum [Parody]

2000
Lyrics
Language: Malayalam

എന്തു പറഞ്ഞാലും നീ നന്നാവൂല്ല മോനേ
നിന്നു ചിണുങ്ങാതെ ഒന്ന് സ്‌കൂളി പോടാ മോനേ
മൂന്നാം ക്ലാസ്സിൽ മക്ക അവൻ മൂന്നു കൊല്ലം തോറ്റു
ആറാം ക്ലാസ്സിൽ പക്കർ അവൻ ആറുകൊല്ലം തോറ്റു
കുരുത്തം കെട്ട പിള്ളേരേം കൊണ്ട് ഞാനും തോറ്റു
നാട്ടാരും തോറ്റു പടച്ചോനും തോറ്റു അള്ളോ
എന്തു പറഞ്ഞാലും നീ നന്നാവൂല്ല മോനേ
നിന്നു ചിണുങ്ങാതെ ഒന്ന് സ്‌കൂളി പോടാ മോനേ

സ്കൂളിൽ ഇവർ ചെന്നാൽ റ്റീച്ചർക്ക് പാരവെക്കും
കാണുന്നനേരം റ്റീച്ചർ കൈ കൊടുക്കും
മാസ്റ്ററുടെ സൈക്കിളിൻ്റെ കാറ്റവർ അഴിച്ചുവിടും
മാസ്റ്റർ പിന്നെ സൈക്കിൾ തള്ളിക്കൊണ്ട് നടക്കും
മുമ്പിലുള്ള കുട്ടീനെ പുറകിൽ നിന്ന് തോണ്ടും
കുട്ടികൾ പിന്നെ തമ്മിൽ തല്ലാകും
സ്കൂളിലൊന്നു ചെന്നാൽ പാലും മുട്ടേം കിട്ടും
പരീക്ഷക്ക് ചെന്നാ മുട്ടയും കിട്ടീടും
കിട്ടിയ മൊട്ട തലയിലേറ്റി വീട്ടിൽ വരും
പഠിക്കത്തില്ല കുരുത്തം കെട്ട പുള്ളങ്ങളെല്ലാം
എന്തു പറഞ്ഞാലും നീ നന്നാവൂല്ല മോനേ
നിന്നു ചിണുങ്ങാതെ ഒന്ന് സ്‌കൂളി പോടാ മോനേ

നേരം വെളുത്തെന്നാൽ അവൻ സേവാകായീടും
കയ്യിൽ മടലുമായ് പറമ്പിൽ നിൽപാകും
പന്തൊന്നടിച്ച് അവൻ നാടു കടത്തീടും
പന്തിൻ്റെ പിന്നാലെ നാട്ടാരും വന്നീടും
മടലും കൊണ്ടോടും ഇക്ക പിന്നാലോടും
ഇവരെകൊണ്ട് നാട്ടാർക്ക് എന്നും തൊന്തരവ്
ഇക്കാക്കിന്നൊറപ്പാ ചീത്തമൊത്തം കേക്കാം
പുള്ളങ്ങളെ കൊണ്ട് ഇക്ക മുടിഞ്ഞല്ലോ
അയത്തെ വീട്ടിലെ കുഞ്ഞപ്പൻ ചേട്ടൻ പോകുന്ന നേരം
കുഴികുഴിച്ചവർ നോക്കിയിരുന്നു കുഞ്ഞപ്പൻ ദേ വീണു
എന്തു പറഞ്ഞാലും നീ നന്നാവൂല്ല മോനേ
നിന്നു ചിണുങ്ങാതെ ഒന്ന് സ്‌കൂളി പോടാ മോനേ
മൂന്നാം ക്ലാസ്സിൽ മക്ക അവൻ മൂന്നു കൊല്ലം തോറ്റു
ആറാം ക്ലാസ്സിൽ പക്കർ അവൻ ആറുകൊല്ലം തോറ്റു
കുരുത്തം കെട്ട പിള്ളേരേം കൊണ്ട് ഞാനും തോറ്റു
നാട്ടാരും തോറ്റു പടച്ചോനും തോറ്റു അള്ളോ
എന്തു പറഞ്ഞാലും നീ നന്നാവൂല്ല മോനേ
നിന്നു ചിണുങ്ങാതെ ഒന്ന് സ്‌കൂളി പോടാ മോനേ
Movie/Album name: Puli Pidicha Pulivaal
Artists