മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിന്നും ജഗപൊക അതിരാണിപ്പാടത്ത് വിതയെറിയും നേരത്ത് കരിയാത്തന്‍ പറഞ്ഞ കഥ [മന്ദാരം]
കാട്ടുപൂവ് കാക്കാത്തിപ്പെണ്ണ് കാലം മാറിയ കഥയറിഞ്ഞു കാക്കപ്പൂവിന്‍ കരളിന്നുള്ളില്‍ നാടന്‍ കഥ നിറഞ്ഞു കതിരും പതിരും പടരും പലതും പതിരില്‍ പൊതിയും കതിരോ തെളിയും [മന്ദാരം]
മേലെക്കാവിലെ പൂരത്തിന്‍ കാലം മേടക്കാറ്റിലെ മേളം കേള്‍ക്കെ കരിയാത്തന്‍ കഥയിലെ കപടം തെളിയും കപടം കഥയായ് തീരും കതിരും പതിരും പടരും പലതും പതിരില്‍ പൊതിയും കതിരോ തെളിയും [മന്ദാരം]