മെല്ലെ മെല്ലെയെൻ ഉള്ളിനുള്ളിലിന്നാരൊരാൾ ഇരുള് മാഞ്ഞു പൊൻപുലരി പോലെയിന്നാരൊരാൾ ഒരു ചെറുചിരി തൂകിയെൻ മനമതിൽ നിറയുന്നൊരാൾ ഒരു മൊഴി പറയാതെയും എൻ മനമറിയുന്നൊരാൾ ഉം ..ആരൊരാൾ ആരൊരാൾ അവനാരൊരാൾ ആരൊരാൾ ആരൊരാൾ ആരൊരാൾ അവനാരൊരാൾ ആരൊരാൾ (മെല്ലെ മെല്ലെ....)
മഞ്ഞു പെയ്യുമീ രാവിൻറെ തീരം മന്ദഹാസമോ തൂകുന്നു മാനം മന്ദമന്ദം ഒഴുകി വരവായ് ഈ കുളിർതെന്നലും (2 ) ആരൊരാൾ അവനാരൊരാൾ പ്രിയതരമൊരു രാഗം മൂളും ആരൊരാൾ ആരൊരാൾ ആരൊരാൾ ആരൊരാൾ പ്രിയതരമൊരു രാഗം മൂളും കിളിമകളേ പറയൂ (മെല്ലെ മെല്ലെ....)