Saagara Devatha [Bombay Bombay]
1970
Bombay...bombay...bombay...
Saagaradevatha mudiyil choodiya
Soubhaagya navaratna haaram
Swarggavum narakavum hridayatilothukkiya
Sundara bheekara nagaram (bombay)
Madakara manmadha leelakaloridam
Madirolsavangaloridam
Poriyunna hridayavum eriyunna vayarumaay
Neerunna jeevikaloridam (bombay)
Mookamaam adharam mudritha hridayam
Munnil poymukha valayam
Aashakaladiyunna prethakudeeram
Albhutha maanthrika nagaram (bombay)
Velutha raavum maravicha pakalum
Verthirichariyaatha lokam
Kaalathin chalanangal thudarnne pokum
Kadanangal poovidum kaniyaakum (bombay)
ബോംബെ...ബോംബെ...ബോംബെ
സാഗരദേവത മുടിയില്‍ ചൂടിയ
സൌഭാഗ്യ നവരത്നഹാരം
സ്വര്‍ഗവും നരകവും ഹൃദയത്തിലൊതുക്കിയ
സുന്ദര ഭീകര നഗരം (ബോംബെ)
മദകരമന്മഥ ലീലകളൊരിടം
മദിരോത്സവങ്ങളൊരിടം
പൊരിയുന്ന ഹൃദയവും എരിയുന്ന വയറുമായ്
നീറുന്ന ജീവികളൊരിടം (ബോംബെ)
മൂകമാമധരം മുദ്രിതഹൃദയം
മുന്നില്‍ പൊയ്മുഖ വലയം
ആശകളടിയുന്ന പ്രേതകുടീരം
അദ്ഭുത മാന്ത്രികനഗരം (ബോംബെ)
വെളുത്ത രാവും മരവിച്ച പകലും
വേര്‍തിരിച്ചറിയാത്ത ലോകം
കാലത്തിന്‍ ചലനങ്ങള്‍ തുടര്‍ന്നേപോകും
കദനങ്ങള്‍ പൂവിടും, കനിയാകും ( ബോംബെ)
Movie/Album name: Priya
Artists