Maayajaalame

2025
Lyrics
Language: Malayalam

പോകാതെ മിഴി നനഞ്ഞിടറി തൂവാതെ
മായാതെ മനം പിടയുമൊരു നോവോടെ
കണ്ണാടിയെന്ന പോൽ എന്നെ കണ്ടതും നിന്റെ കണ്ണിലല്ലേ
ഞാൻ തനിയെ നിന്നതും കൂടെ വന്നു നീ ജീവനേകിയില്ലേ
കൂരിരുളിൻ പടവിൽ മുന്നിൽ മിന്നി തെളിയാം
പൊന്നിൻ താരത്തിരിയായ് നീ
വിണ്ണിൽ നിന്നും പറന്നെൻ നെഞ്ചിൻ കൊമ്പിലിരുന്നേ
മാലാഖ പൂവിതളെ നീ
മായാജാലമേ മായാതെങ്ങുമേ
പോകാതെ മിഴി നനഞ്ഞിടറി തൂവാതെ
മായാതെ മനം പിടയുമൊരു നോവോടെ

വെറുതേ ഓർമ്മകൾ മഴ നനയും അതിൽ
തെളിയും നിൻ മുഖം കഥ പറയും
വേർപാടിൻ വേനൽ എരിയുന്നേ അതിൽ
നീയെന്ന തോന്നൽ കനലാകും
ഓമൽത്തൂവൽ ചിറകിൽ എന്നെച്ചുറ്റും ചിരിയിൽ
കാണാകാറ്റായ് മറയാതെ
കൂടെക്കൂടിത്തുളിച്ചും പാടിപ്പാടി പറഞ്ഞും
നീറും മൗനം പകരാതെ
മായാജാലമേ മായാതെങ്ങുമേ
കൂരിരുളിൻ പടവിൽ മുന്നിൽ മിന്നി തെളിയാൻ
പൊന്നിൻ താരത്തിരിയായ് നീ
വിണ്ണിൽ നിന്നും പറന്നെൻ നെഞ്ചിൻ കൊമ്പിലിരുന്നേ
മാലാഖ പൂവിതളെ നീ
പോകാതെ മിഴി നനഞ്ഞിടറി തൂവാതെ
മായാതെ മനം പിടയുമൊരു നോവോടെ
Movie/Album name: Sarvvam Maaya
Artists