Kattakkidaavaaya [Devakiyasode]

1966
Lyrics
Language: English

Pettammayayathu devakiye
Kanmanikkuttane palootti tharattum
Ammayay theernnu yasodayallo

Punnarakkavilathu mutham vitharuvan
Nandakumaranu randamma
Ambadiveettila poompaithal valarnnappol
Ayalathe ammamarkkanandam

Kannil kanayi thamaramottukal
Chundil thondippazham vilanju
Soundarya saramayunni valarnnoo
Chandanakkathalay meyvalarnnoo
Language: Malayalam

കറ്റക്കിടാവായ കണ്ണനാമുണ്ണിക്കു
പെറ്റമ്മയായതു ദേവകിയേ
കണ്മണിക്കുട്ടനെ പാലൂട്ടി താരാട്ടും
അമ്മയായ് തീര്‍ന്നു യശോദയല്ലോ (കറ്റക്കിടാവായ)

പുന്നാരക്കവിളത്തു മുത്തം വിതറുവാന്‍
നന്ദകുമാരനു രണ്ടമ്മാ
പുന്നാരക്കവിളത്തു മുത്തം വിതറുവാന്‍
നന്ദകുമാരനു രണ്ടമ്മാ
അമ്പാടി വീട്ടിലാപൂംപൈതല്‍ വളര്‍ന്നപ്പോള്‍
അയലത്തെ അമ്മമാര്‍ക്കാനന്ദം (കറ്റക്കിടാവായ)

കണ്ണില്‍ കാണായി താമരമൊട്ടുകള്‍
ചുണ്ടില്‍ തൊണ്ടിപ്പഴം വിളഞ്ഞൂ
കണ്ണില്‍ കാണായി താമരമൊട്ടുകള്‍
ചുണ്ടില്‍ തൊണ്ടിപ്പഴം വിളഞ്ഞൂ
സൌന്ദര്യസാരമായുണ്ണി വളര്‍ന്നൂ
ചന്ദനക്കാതലായ് മെയ് വളര്‍ന്നൂ (കറ്റക്കിടാവായ)
Movie/Album name: Pinchuhridayam
Artists