Koumaara Swapnangal [Dual]

1981
Lyrics
Language: English

Koumaara swapnangal...
Koumaara swapnangal
Peeli vidarthiya maanasatheerangalil...

Niramaarnna chirakumaay..
Niramaarnna chirakumaay mohangalanayum
Swarggeeya nimishangalil...
Niramaarnna chirakumaay mohangalanayum
Swarggeeya nimishangalil...
Aathmaavilajnjaatha raagamunarnnoo...
Aathmaavilajnjaatha raagamunarnnoo..
Abhilaasha kusumangal virinjoo...

Koumaara swapnangal....

Vasanthamekiya sourabhamellaam
Vaarippunarnnu bhoomi..
Aayiram malarukal choodiyunarnnoo...
Malayude thaazhvaarangal..

Anantha neelima... alinju nilkkum
Ambara veedhikalil...
Velli vilakku koluthi nadakkum
Venmegha sundarikal..
Manjin haaramaninju mayangiya
Malakale umma vaykkumpol..
Aathmaavilajnjaatha raagamunarnnoo..

Koumaara swapnangal...
Koumaara swapnangal..
Peeli vidarthiya maanasa theerangalil....
Language: Malayalam

കൌമാരസ്വപ്നങ്ങള്‍...
കൌമാരസ്വപ്നങ്ങള്‍
പീലി വിടര്‍ത്തിയ മാനസതീരങ്ങളില്‍...

നിറമാര്‍ന്ന ചിറകുമായ്..
നിറമാര്‍ന്ന ചിറകുമായ് മോഹങ്ങളണയും
സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍..
നിറമാര്‍ന്ന ചിറകുമായ് മോഹങ്ങളണയും
സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍..
ആത്മാവിലജ്ഞാത രാഗമുണര്‍ന്നൂ..
അഭിലാഷ കുസുമങ്ങള്‍ വിരിഞ്ഞൂ...

കൌമാരസ്വപ്നങ്ങള്‍...
വസന്തമേകിയ സൌരഭമെല്ലാം
വാരിപ്പുണര്‍ന്നു ഭൂമി
ആയിരം മലരുകള്‍ ചൂടിയുണര്‍ന്നൂ..
മലയുടെ താഴ്വാരങ്ങള്‍..

അനന്തനീലിമ.. അലിഞ്ഞു നില്‍ക്കും
അംബരവീഥികളില്‍..
വെള്ളിവിളക്ക് കൊളുത്തി നടക്കും
വെണ്‍മേഘ സുന്ദരികള്‍..
മഞ്ഞിന്‍ ഹാരമണിഞ്ഞു മയങ്ങിയ
മലകളെ ഉമ്മ വയ്ക്കുമ്പോള്‍
ആത്മാവിലജ്ഞാത രാഗമുണര്‍ന്നൂ..
ആത്മാവിലജ്ഞാത രാഗമുണര്‍ന്നൂ...

കൌമാരസ്വപ്നങ്ങള്‍...
കൌമാരസ്വപ്നങ്ങള്‍..
പീലി വിടര്‍ത്തിയ മാനസതീരങ്ങളില്‍....
Movie/Album name: Aarathi
Artists