Veendum Thalirpodinjuvo

2014
Lyrics
Language: English

Aa...aa....aa....aa....
Veendum thalir podinjuvo...rithubhedam pulkidaathe
Varalum hridaya shaakhiyil...varalum hridaya shaakhiyil....
Veendum mooliyenno...irulil thakarnnadiyum
Ninavin pullaankuzhal
Ninavin pullaankuzhal...veendum...

Oru puthu kuliree thennalinum
Nava nava chalanam sirakalilum...
Oru puthu kuliree thennalinum
Nava chalanam sirakalilum..
Arikil ninnude vin gandham
Manalil kozhinja padachithram...(2)
Nijamaano...bhramamaano...(2)
Pakal naam kanda kinaavaano...
Varalum hridaya shaakhiyil..
Ninavin pullaankuzhal
Veendum thalir podinjuvo...

Veroru neela niram vaanil
Venmukil aa venchaamaramaay
Shalabhachirakinu puthu varnnam
Malarilakunnathiloru maattam..(2)
Kadhayaano...kadamaano..(2)
Vyadhayil pootha sukhamaano...
Varalum hridaya shaakhiyil..
Ninavin pullaankuzhal
Veendum thalir podinjuvo...
Language: Malayalam

ആ..ആ....ആ....ആ....
വീണ്ടും തളിർ പൊടിഞ്ഞുവോ ഋതുഭേദം പുൽകിടാതെ
വരളും ഹൃദയശാഖിയിൽ...വരളും ഹൃദയശാഖിയിൽ...
വീണ്ടും മൂളിയെന്നോ...ഇരുളിൽ തകർന്നടിയും
നിനവിൻ പുല്ലാങ്കുഴൽ
നിനവിൻ പുല്ലാങ്കുഴൽ...വീണ്ടും...

ഒരു പുതു കുളിരീ തെന്നലിനും
നവ നവ ചലനം സിരകളിലും...
ഒരു പുതു കുളിരീ തെന്നലിനും
നവ ചലനം സിരകളിലും..(2)
അരികിൽ നിന്നുടെ വിൺഗന്ധം
മണലിൽ കൊഴിഞ്ഞ പദചിത്രം...(2)
നിജമാണോ...ഭ്രമമാണോ...(2)
പകൽ നാം കണ്ട കിനാവാണോ...
വരളും ഹൃദയശാഖിയിൽ..
നിനവിൻ പുല്ലാങ്കുഴൽ
വീണ്ടും തളിർ പൊടിഞ്ഞുവോ...

വേറൊരു നീല നിറം വാനിൽ
വെണ്മുകിലാ വെൺ ചാമരമായ്
ശലഭച്ചിറകിനു പുതുവർണ്ണം
മലരിളകുന്നതിലൊരു മാറ്റം..(2)
കഥയാണോ...കടമാണോ..(2)
വ്യഥയിൽ പൂത്ത സുഖമാണോ...
വരളും ഹൃദയശാഖിയിൽ..
നിനവിൻ പുല്ലാങ്കുഴൽ
വീണ്ടും തളിർ പൊടിഞ്ഞുവോ...
Movie/Album name: Baalyakaalasakhi
Artists