സ്നേഹസാന്ദ്രമാം എന്റെ മനസ്സില്‍ നീ മോഹത്തിന്‍ മയില്‍പ്പീലിയെറിഞ്ഞു നൂറു സന്ധ്യകള്‍ക്കേകുവാനാകാത്ത ദേവകുങ്കുമം ചൊരിഞ്ഞു.... എന്നില്‍ നീ....പ്രേമകുങ്കുമം ചൊരിഞ്ഞു.. (സ്നേഹസാന്ദ്രമാം....)
ഉം...ആ...ഹാ...ഹാ....ഉം....ഉം.. നീലാകാശം ധ്യാനിക്കും പകലിൽ ചോലമരങ്ങള്‍ക്കിടയില്‍ ചൈത്രം ചാലിച്ച ചന്ദനം നീട്ടി നീ തെന്നലിന്‍ കുളിരുമായ് പോരുമ്പോള്‍ ഉൾച്ചിരാതിൽ സ്വര്‍ണ്ണനാളവുമായ് വരവേറ്റുനില്‍ക്കുന്നു ഞാന്‍.... നിന്നെ വരവേറ്റുനില്‍ക്കുന്നു ഞാന്‍... (സ്നേഹസാന്ദ്രമാം....)
ഉം...ഉം....ഓ...ഹോ...ഹോ....ഉം..ഉം.. ഏതോ ജന്മം നേടിയ സുകൃതം നിന്നെയെനിക്കിന്നേകി.... കാലം നേദിച്ച തീർത്ഥമായ് നിന്നിലെ പ്രേമദലങ്ങളില്‍ ഞാനൂറി... നമ്മള്‍ മാത്രം നീങ്ങുമീ ഭൂമിയില്‍ ശുഭയാത്രാസംഗീതം... ചുറ്റും ശുഭയാത്രാസംഗീതം... (സ്നേഹസാന്ദ്രമാം....)