Mookkillaaraajyathe

1972
Lyrics
Language: English

Mookkillaa raajyathe raajaavinnu
Mookkinte thumpathu kopam
Murimookkinte thumpathu kopam
Inangumpolavanoru maankutty
Pinangumpol kalivanna pulikkutti
Perilla rajyathe rajakumaarikku
Menakayanenna bhaavam
Aduthaalakalum kanavupole
Akannaaladukkum nizhalupole

Chantham thikanjoru thampuraatti ninte
Chandanappallakkilidamundo?
Kaanthathin kannulla thampuraane
Ninte karalile manchathilidamundo?
Mokkilla....

Pookkulapolulla penmaniye ninte
Pushpavanathil njaan ninnotte
Poomaalavaangichu thannaatte velli-
Pudavayumaay naale vannaatte
Perilla rajyathe..........
Language: Malayalam

മൂക്കില്ലാരാജ്യത്തെ രാജാവിന്ന്
മൂക്കിന്റെ തുമ്പത്ത് കോപം
മുറിമൂക്കിന്റെ തുമ്പത്ത് കോപം
ഇണങ്ങുമ്പോളവനൊരു മാന്‍ കുട്ടി
പിണങ്ങുമ്പോള്‍ കലിവന്ന പുലിക്കുട്ടി

പേരില്ലാ രാജ്യത്തെ രാജകുമാരിയ്ക്ക്
മേനകയാണെന്ന ഭാവം ഒരു
മേനകയാണെന്ന ഭാവം
അടുത്താലകലും കനവുപോലെ
അകന്നാലടുക്കും നിഴലുപോലെ
മൂക്കില്ലാ......

ചന്തം തികഞ്ഞൊരു തമ്പുരാട്ടി നിന്റെ
ചന്ദനപ്പല്ലക്കിലിടമുണ്ടോ?
കാന്തത്തിന്‍ കണ്ണുള്ള തമ്പുരാനേ നിന്റെ
കരളിലെ മഞ്ചത്തിലിടമുണ്ടോ?

പൂക്കുല പോലുള്ള പെണ്മണിയേ നിന്റെ
പുഷ്പവനത്തില്‍ ഞാന്‍ നിന്നോട്ടെ?
പൂമാലവാങ്ങിച്ചു തന്നാട്ടെ വെള്ളി-
പ്പുടവയുമായ് നാളെ വന്നാട്ടെ
Movie/Album name: Sambhavaami Yuge Yuge
Artists