Muthunne Kannukalil

2020
Lyrics
Language: English

Muthunne kannukalil chennai ponpulari
Madiraashi nee kanavin niram koottum nagari
Varuvore ethirelkkuvaan
Therunadavazhikalil kolam podum narumukhi
Muthunne kannukalil chennai ponpulari
Madiraashi nee kanavin niram koottum nagari.....

Mallika malar choodi....aa....aa....aa....
Mallika malar choodi....valluvar kural paadi
Kaalchilampaniyum sakhee....
Nee meettum....poonthanalil....cherunnu hridayam niraye
Oraayiram mohangalumaayi
Neeyekum kaazhchakalil....ennennum sirakalilaake
Aaveshavum ullaasavum unarnnu thudichu parannidaam
Muthunne kanukal....madiraashi nee kanavin...

Daavaniyazhakinte...azhake.....
Dhaavaniyazhakinte chelezhum ilam praayam
Maaraatha thamizh penkodee....
Neeyennum...kauthukamaay ororo puthumakaleki
Ninuulthudi ennuulthudiyaayi....
Aadaadaam...ennuyiril saubhaagya thirudevathapol
Madiraashi oliminnum
Meenaakshi meenakshi kaamaakshiyaay

Aa...muthunne kannukalil chennai ponpulari
Madiraashi nee kanavin niram koottum nagari.....
Language: Malayalam

മുത്തുന്നേ കണ്ണുകളിൽ ചെന്നൈ പൊൻപുലരി
മദിരാശീ നീ കനവിൻ നിറം കൂട്ടും നഗരി
വരുവോരെ എതിരേൽക്കുവാൻ
തെരുനടവഴികളിൽ കോലം പോടും നറുമുഖി
മുത്തുന്നേ കണ്ണുകളിൽ ചെന്നൈ പൊൻപുലരി
മദിരാശീ നീ കനവിൻ നിറം കൂട്ടും നഗരി......

മല്ലിക മലർ ചൂടി....ആ.......ആ......ആ......
മല്ലിക മലർ ചൂടി....വള്ളുവർ കുറൾ പാടി
കാൽച്ചിലമ്പണിയും സഖീ.....
നീ മീട്ടും...പൂന്തണലിൽ...ചേരുന്നു ഹൃദയം നിറയേ
ഓരായിരം മോഹങ്ങളുമായി
നീയേകും കാഴ്ചകളിൽ...എന്നെന്നും സിരകളിലാകെ
ആവേശവും ഉല്ലാസവും ഉണർന്നു തുടിച്ചു പറന്നിടാം
മുത്തുന്നേ കണ്ണുകളിൽ....മദിരാശീ നീ കനവിൻ....

ദാവണിയഴകിന്റെ.....അഴകേ.......
ദാവണിയഴകിന്റെ ചേലെഴും ഇളം പ്രായം
മാറാത്ത തമിഴ് പെൺകൊടീ....
നീയെന്നും കൗതുകമായ്...ഓരോരോ പുതുമകളേകി
നിന്നുൾത്തുടി എന്നുൾത്തുടിയായി.....
ആടാടാം...എന്നുയിരിൽ...സൗഭാഗ്യ തിരുദേവതപോൽ
മദിരാശി ഒളിമിന്നും മീനാക്ഷി മീനാക്ഷി കാമാക്ഷിയായ്

ആ.....മുത്തുന്നേ കണ്ണുകളിൽ ചെന്നൈ പൊൻപുലരി
മദിരാശീ നീ കനവിൻ നിറം കൂട്ടും നഗരി....
Movie/Album name: Varane Aavashyamundu
Artists