Neeyorajantha Shilppam

1985
Lyrics
Language: Malayalam

നീയൊരജന്താ ശില്പം
ലലലാ ലലലാ ലലലാ
നിറഞ്ഞ താരുണ്യശില്പം
ലലലാ ലലലാ ലലലാ
നീയൊരജന്താ ശില്പം
നിറഞ്ഞ താരുണ്യശില്പം
രതിരാഗം തന്നുടെ പൊൻശിലയായ്
കുളിർ തൂകി നിൽക്കും ശില്പം നീ
നീയൊരു മായാശില്പി
പധസ സരിഗ ഗമപ
നിർവൃതിയേകിയ ശില്പി
സരിഗ ഗമപ പധസ
നീയൊരു മായാശില്പി
നിർവൃതിയേകിയ ശില്പി
സുമബാണൻ തന്നുടെ പൊന്നൊളിയാൽ
മദഭാവം ചാർത്തും ശില്പി നീ
നീയൊരജന്താ ശില്പം
നീയൊരു മായാശില്പി

കാവ്യം ചൂടും കരിമിഴിയോടെ
കാതം പൂകും ചൊടിയിതളോടെ
തരളിതമധുലാസ്യ രജനികളിൽ
കണിമലർ ചൊരിയൂ
തരളിതമധുലാസ്യ രജനികളിൽ
കണിമലർ ചൊരിയൂ
മാനത്തെ താരം പോലെ
ഞാനെന്നും തേടും നേരം
മാനത്തെ താരം പോലെ
ഞാനെന്നും തേടും നേരം
മോഹമണിവീണ മീട്ടിടൂ
നീയൊരജന്താ ശില്പം
നീയൊരു മായാശില്പി

നാണം പൂക്കും കവിളിണയോടെ
തൂവൽ നീർക്കും വാർകുഴലോടെ
നാണം പൂക്കും കവിളിണയോടെ
തൂവൽ നീർക്കും വാർകുഴലോടെ
മൃദുമദ മണമോടെ മണിയറയിൽ
കുളിരല കവരൂ
മൃദുമദ മണമോടെ മണിയറയിൽ
കുളിരല കവരൂ
പീലിപ്പൂ തൂവൽ നീർത്തി
പൂമെയ് ഞാൻ പുൽകും നേരം
പീലിപ്പൂ തൂവൽ നീർത്തി
പൂമെയ് ഞാൻ പുൽകും നേരം
മാറിൻ അഴകേ നീ ചേർന്നിടൂ

നീയൊരജന്താ ശില്പം
ലലലാ ലലലാ ലലലാ
നിറഞ്ഞ താരുണ്യശില്പം
ലലലാ ലലലാ ലലലാ
നീയൊരജന്താ ശില്പം
നീയൊരു മായാശില്പി
ലാലല്ല ലലലാല്ലലാ
Movie/Album name: Kiraatham
Artists