Kadalalarunnu

1969
Lyrics
Language: English

Kadalalarunnu kaattalarunnu
Karayo kannu thudaykkunnu
Kadalalarunnu kaattalarunnu
Karayo kannu thudaykkunnu
Ethrayo pralayam kara kandu
Ethra pravaaham kara kandu (kadalalarunnu)

Madichu thulli pulayum thirakal
Maariluyarnnu chavittumbol
Madabhara nadanam cheythuyarumbol
Mandahasikkunnu theeram...o...
Mandahasikkunnu theeram (kadalarunnu)

Chuzhalikkaattil choolamarangal
Choolivirachu pathiykkumbol
Karimottukalum veenadiyumbol
Kandu sahikkunnu theeram
Kandu sahikkunnu theeram (kadalalarunnu)

Oru thira vannu pala thirayaayi
Oduvil kadalinu bhraanthaayi
Alinju theerum karayude vedana
Ariyaan aakaasham maathram
Language: Malayalam

കടലലറുന്നൂ.. കാറ്റലറുന്നൂ..
കരയോ.. കണ്ണു തുടയ്ക്കുന്നു
കടലലറുന്നു കാറ്റലറുന്നു
കരയോ കണ്ണു തുടയ്ക്കുന്നു
എത്രയോ പ്രളയം കരകണ്ടു
എത്ര പ്രവാഹം കരകണ്ടു (കടലലറുന്നു)

മദിച്ചു തുള്ളി പുളയും തിരകള്‍
മാറിലുയര്‍ന്നു ചവിട്ടുമ്പോള്‍
മദഭരനടനം ചെയ്തുയരുമ്പോള്‍
മന്ദഹസിക്കുന്നു തീരം ഓ..
മന്ദഹസിക്കുന്നു തീരം (കടലലറുന്നു)

ചുഴലിക്കാറ്റില്‍ ചൂളമരങ്ങള്‍
ചൂളിവിറച്ചുപതിയ്ക്കുമ്പോള്‍
കരിമൊട്ടുകളും വീണടിയുമ്പോള്‍
കണ്ടു സഹിക്കുന്നു തീരം
കണ്ടു സഹിക്കുന്നു തീരം (കടലലറുന്നു)

ഒരു തിര വന്നൂ .. പലതിരയായീ..
ഒടുവില്‍ കടലിനു ഭ്രാന്തായി
അലിഞ്ഞുതീരും കരയുടെ വേദന
അറിയാന്‍ ആകാശം മാത്രം
Movie/Album name: Ballaatha Pahayan
Artists