Kodunkaattaay

2012
Lyrics
Language: English

Kodunkaattaay munnerippokum naayakan
Asuravithaay bhoogolam thannil pirannavan
Paka theeyaay nenchil ullavan
Vijayangal maathram kandavan....
Chenkolumenthi thudarum padayottam...

Oru koorampin munpil polum chaanchaadillivan
Tharanam cheyyum enthum ethum nimisham kondivan
Vaakkil ninnum thennippaarum theeppori...
Mizhi randum nencham kuthikkeerum chaattuli
Maranam polum maarippokum
Bhaavam kaanum neram udanakale...

Karavaalthumpil swantham bandham kaanaarillivan
Mizhineeraale chorappaadum kazhukaarillivan
Nere chennaalillam kaanillaarume vazhi
Vattam nilkkaanoottam kaanillaarkkume...
Akalathetho unnam thedi
Veerum kaattippaayunnavanithile....

(lyrics- courtesy : Santhosh varma )
Language: Malayalam

കൊടുങ്കാറ്റായ് മുന്നേറിപ്പോകും നായകന്‍
അസുരവിത്തായ് ഭൂഗോളം തന്നില്‍ പിറന്നവന്‍
പക തീയായ് നെഞ്ചില്‍ ഉള്ളവന്‍
വിജയങ്ങള്‍ മാത്രം കണ്ടവന്‍....
ചെങ്കോലുമേന്തി തുടരും പടയോട്ടം...

ഒരു കൂരമ്പിന്‍ മുമ്പില്‍പ്പോലും ചാഞ്ചാടില്ലിവന്‍
തരണം ചെയ്യും എന്തും ഏതും നിമിഷം കൊണ്ടിവന്‍
വാക്കില്‍ നിന്നും തെന്നിപ്പാറും തീപ്പൊരി...
മിഴി രണ്ടും നെഞ്ചം കുതിക്കീറും ചാട്ടുളി
മരണം പോലും മാറിപ്പോകും
ഭാവം കാണും നേരം ഉടനകലേ....

കരവാൾ‌ത്തുമ്പിൽ സ്വന്തം ബന്ധം കാണാറില്ലിവന്‍
മിഴിനീരാലേ ചോരപ്പാടും കഴുകാറില്ലിവന്‍
നേരേ ചെന്നാലില്ലം കാണില്ലാരുമേ വഴി
വട്ടം നില്‍ക്കാനൂറ്റം കാണില്ലാര്‍ക്കുമേ...
അകലത്തേതോ ഉന്നം തേടി
വീറും കാട്ടിപ്പായുന്നവനിതിലേ.....

(വരികൾ- കടപ്പാടു്: സന്തോഷ് വർമ്മ )
Movie/Album name: Asuravithu
Artists