Orusaagaratheeram

1989
Lyrics
Language: Malayalam

ഒരു സാഗരതീരം ശ്രുതി മീട്ടിയ നേരം ...

ഒരു സാഗരതീരം ശ്രുതി മീട്ടിയ നേരം
എന്നരികിൽ ഒരു ശിശിരത്തിൻ
നിർവൃതി പകരാൻ വരുമോ നീ...?
ഒരു സാഗരതീരം ശ്രുതി മീട്ടിയ നേരം...

ആലോലം പൊന്നോടങ്ങള്‍ അലസം മാടി വിളിപ്പൂ
അകലെ മായും സന്ധ്യതന്‍ രാഗമാധുരിയാവാന്‍
ഒരു ജന്മം മുഴുവന്‍ ഇതിലെ അലയാമോ
ഒരു ജന്മം മുഴുവന്‍ ഇതിലെ അലയാമോ...?
ഒരു സാഗരതീരം ശ്രുതി മീട്ടിയ നേരം
എന്നരികിൽ ഒരു ശിശിരത്തിൻ
നിർവൃതി പകരാൻ വരുമോ നീ...?
ഒരു സാഗരതീരം ശ്രുതി മീട്ടിയ നേരം...

അകലേ നീലാകാശം മഴവിൽ തൂവൽ വിടർത്തി
അരികേ നീയെന്നോർമ്മയിൽ ആർദ്രഭാവന ചാർത്തി
ഇനി നമ്മിൽ പുലരും പുതിയ ലയഭാവം
ഇനി നമ്മിൽ പുലരും പുതിയ ലയഭാവം ...
ഒരു സാഗരതീരം ശ്രുതി മീട്ടിയ നേരം
എന്നരികിൽ ഒരു ശിശിരത്തിൻ
നിർവൃതി പകരാൻ വരുമോ നീ...?

കരളിൽ മോഹാവേശം ഇതളായ് മെല്ലെയുണർന്നു
പടരും കാറ്റിൻ ചുണ്ടിലെ പ്രേമപല്ലവി പോലെ
ഇനിയെന്നും കരളിൽ തുടിക്കുമീ താളം
ഇനിയെന്നും കരളിൽ തുടിക്കുമീ താളം...
ഒരു സാഗരതീരം ശ്രുതി മീട്ടിയ നേരം ...
Movie/Album name: Chakravaalathinumappuram
Artists