Thinkal Kilee

1986
Lyrics
Language: Malayalam

തിങ്കൾക്കിളീ………
എന്നെന്നും മനസ്സിൽ പൂക്കുന്ന രാഗങ്ങൾ(2)
തേടുന്നിതാ എന്നെന്നും എൻ

നെഞ്ചിൽ മയങ്ങുന്ന രാഗങ്ങള്‍

എന്നെന്നും എൻ നെഞ്ചിൽ മയങ്ങുന്ന

രാഗങ്ങള്‍

ആരോരുമറിയാതെ ആത്മാവിൽ ഞാൻ കാത്ത
മോഹങ്ങള്‍ തേടി നീ വരുമോ (2)

ചാരെ നീ വരുമോ………

(തിങ്കള്‍ക്കിളീ………)

ഈ ശോക വനിയിലെനിക്കു

കൂട്ടാ‍യി മിഴിനീരോ ……

ഈ വസുന്ധര കണിയൊരുക്കി

കരളിനമൃതാകുമോ

കനവിലെത്തിയ മധുര മലർമഴ

ചൊരിയുമോ കിളീ മൃദുല നൊമ്പരം

ശ്യാമ മേഘങ്ങൾ തൂവലാക്കിയോ നീ

കിളി..ശ്യാമ മേഘങ്ങൾ തൂവലാക്കിയോ നീ

(തിങ്കൾക്കിളീ….)

ഈ ആരണ്യത്തില്‍ എനിക്ക് കൂട്ടായി അരിയ മര്‍മരമോ

ഈ നീല യാമം തേടി ഞാനിനി എങ്ങലഞ്ഞീടും

ഒരിക്കലെങ്കിലും അധര മധുരം നീ

പകരുമോ കിളീ പ്രണയ നൊമ്പരം

ബാഷ്പമേഘങ്ങളീറനാക്കിയോ നീ

മിഴി ബാഷ്പമേഘങ്ങളീറനാക്കിയോ നീ

(തിങ്കള്‍ക്കിളീ……)
Movie/Album name: Viswasichaalum Illenkilum
Artists