Kaarunyakkathir veeshi

1986
Lyrics
Language: English

Kaarunyakkahir veeshi
Ramzan pira theliyumpol
Karalukalil kanivinte
Kulirooridunnitha

Kanneerkkadalil chirakettum punchiriyaano jeevitham
Poymukhathilolippikkum vanchanayano jeevitham
Snehathin chandrikayil jeevithamo poonkaavanam
Rahmaanamavanee kadhayellaamariyunnu

Jeevithatheruveedhikalil dukhavumaay naam alayumpol
Nabivachanappoonthen mazhayil nenchakapoo nirayenam
Kadanathin karimukilo oru kaattil chitharenam
Subahaanam avano kaarunyam choriyunnu
Language: Malayalam

കാരുണ്യക്കതിര്‍ വീശി റംസാന്‍പ്പിറ തെളിയുമ്പോള്‍
കരളുകളില്‍ കനിവിന്‍റെ കുളിരൂറിടുന്നിതാ

കാരുണ്യക്കതിര്‍ വീശി റംസാന്‍പ്പിറ തെളിയുമ്പോള്‍
കരളുകളില്‍ കനിവിന്‍റെ കുളിരൂറിടുന്നിതാ
(കാരുണ്യക്കതിര്‍ വീശി)

കണ്ണീര്‍ക്കടലില്‍ ചിറകെട്ടും പുഞ്ചിരിയാണോ ജീവിതം (2)
പൊയ്മുഖത്തിലൊളിപ്പിക്കുംവഞ്ചനയാണോ ജീവിതം
സ്നേഹത്തിന്‍ ചന്ദ്രികയില്‍ ജീവിതമോ പൂങ്കാവനം (2)
റഹ്മാനാമവനീ കഥയെല്ലാമറിയുന്നു (2)

കാരുണ്യക്കതിര്‍ വീശി റംസാന്‍പ്പിറ തെളിയുമ്പോള്‍
കരളുകളില്‍ കനിവിന്‍റെ കുളിരൂറിടുന്നിതാ

ജീവിതത്തെരുവീഥികളില്‍ ദുഃഖവുമായി നാം അലയുമ്പോള്‍ (2)
നബിവചനപ്പൂന്തേന്മഴയില്‍ നെഞ്ചകപ്പൂ നിറയേണം
കദനത്തിന്‍ കരിമുകിലോ ഒരു കാറ്റില്‍ ചിതറേണം (2)
സുബഹാനാം അവനോ കാരുണ്യം ചൊരിയുന്നു (2)

കാരുണ്യക്കതിര്‍ വീശി റംസാന്‍പ്പിറ തെളിയുമ്പോള്‍
കരളുകളില്‍ കനിവിന്‍റെ കുളിരൂറിടുന്നിതാ
കാരുണ്യക്കതിര്‍ വീശി റംസാന്‍പ്പിറ തെളിയുമ്പോള്‍
കരളുകളില്‍ കനിവിന്‍റെ കുളിരൂറിടുന്നിതാ

റഹ്മാനാമവനീ കഥയെല്ലാമറിയുന്നു
സുബഹാനാം അവനോ കാരുണ്യം ചൊരിയുന്നു
Movie/Album name: Ee Kaikalil
Artists