തമസാതീരത്തെ തപോവനത്തിലെ
താമരമിഴിയാളേ സീതേ...
സ്വപ്നം കാണുകയോ നീ ഇനിയും...
സ്വർഗ്ഗസൗഭാഗ്യങ്ങൾ -പൊയ്പോയ
സ്വർഗ്ഗസൗഭാഗ്യങ്ങൾ
മിഥിലാപുരിയിലയോദ്ധ്യയിലഴകിൻ
മധുരിമ ചൂടിയ പഞ്ചവടികളിൽ
രാഘവനൊത്തു കഴിഞ്ഞ ദിനങ്ങടെ
രാഗസ്മൃതികളിൽ മുങ്ങുകയോ നീ
അഗ്നിപരീക്ഷകൾ നേടിയ നിന്നുടെ
അഗ്നിപ്രവാഹം അടങ്ങുവതെന്നോ...?
മാനിഷാദകൾ നിനക്കായ് പാടാൻ
മഹിയിലീശ്വരൻ അണയുകയില്ലേ..
Movie/Album name: Meghachaya
Artists