Nishayil Nuranju Pathayunnoree

2025
Lyrics
Language: Malayalam

നിശയിൽ നുരഞ്ഞു പതയുന്നൊരീ
തിരയിൽ നിലാവ് കലരുന്ന പോൽ
പുലരുന്ന നേരമഴിയുന്ന സ്വപ്നമായ്
പറയാതെ വന്നതാണു നീ
മഴനേർത്തു നിൽക്കുമീ വേളയിൽ
തിരിതാഴ്ത്തി വെച്ചു കൈ കോർക്കവേ
അധരങ്ങൾ ചേർത്തു നുണയുന്നു
പ്രേമ ചഷകങ്ങളാകു നാം

ഈ തെരുവിൽ അലസം
ചേർന്നു നിൽക്കും ഇരുളിൽ
ധൂളികളിൽ ഗതകാലമെല്ലാം
മൂടിവെക്കും നഗരം
വഴിയിടറി വഴുതിയെൻ വിരലുകൾ
പതിയെ നിന്നിലേക്കാഴവേ
മറയായ് നമ്മെ മൂടും
മഞ്ഞിലൊഴുകും തൂമധുരം
അധരങ്ങൾ ചേർത്തുനുണയുന്നു
പ്രേമ ചഷകങ്ങളാകു നാം

നീരുണങ്ങി പുഴയിൽ
നാണ്ടൊരു നൗകയിതാ
നീ വരുവാൻ തുഴ വീശിടുവാൻ
കാത്തിരിപ്പൂ വിരസം
വെയിലഴികടന്നു നീ പെയ്തനാൾ
കറിയെന്നിൽ പിണഞ്ഞ നാൾ
പൊഴിയും സ്വേദ ഹർഷം
നമ്മളിരവിൽ തൂവുകയായ്
അധരങ്ങൾ ചേർത്തുനുണയുന്നു
പ്രേമ ചഷകങ്ങളാകു നാം
നിശയിൽ നുരഞ്ഞു പതയുന്നൊരീ
തിരയിൽ നിലാവ് കലരുന്ന പോൽ
പുലരുന്ന നേരമഴിയുന്ന സ്വപ്നമായ്
പറയാതെ വന്നതാണു നീ
മഴനേർത്തു നിൽക്കുമീ വേളയിൽ
തിരിതാഴ്ത്തി വെച്ചു കൈ കോർക്കവേ
അധരങ്ങൾ ചേർത്തു നുണയുന്നു
പ്രേമ ചഷകങ്ങളാകു നാം
അധരങ്ങൾ ചേർത്തു നുണയുന്നു
പ്രേമ ചഷകങ്ങളാകു നാം
Movie/Album name: Ithiri Neram
Artists