പതിനേഴുവയസ്സിന്‍ പ്രസാദമേ പരിണതയൌവന വികാരമേ മുന്തിരിയോ ഇതു മുഖക്കുരുവോ തൊട്ടാല്‍ പൊട്ടും മുത്തുകളോ?
പെണ്ണില്‍ പ്രേമം വന്നു നിറഞ്ഞാല്‍ ഉള്ളില്‍ താമരയല്ലിവിരിഞ്ഞാല്‍ കവിളില്‍ പടരും തുഷാരമേ എന്നെ തരളിതനാക്കിയ സൌന്ദര്യമേ ഒന്നു തൊടട്ടേ ഞാന്‍ മൃദുവായ് ഒന്നു തൊടട്ടേ ഞാന്‍
പെണ്ണിന്‍ മോഹം കതിരുചൊരിഞ്ഞാല്‍ കണ്ണില്‍ നാണം കവിത തെളിഞ്ഞാല്‍ മദനന്‍ നല്‍കും പ്രവാളമേ എന്നെ പുളകിതനാക്കിയ തേന്‍ കണമേ എത്രകൊതിച്ചു ഞാന്‍- മുകരാന്‍ എത്രകൊതിപ്പൂ ഞാന്‍
Movie/Album name: Love Birds (Oru Vettayude Kadha)