തിരുവാതിര തിരനോക്കിയ മിഴിവാര്‍ന്നൊരു ഗ്രാമം കസവാടകള്‍ ഞൊറി ചാര്‍ത്തിയ പുഴയുള്ളൊരു ഗ്രാമം പകല്‍ വെയില്‍ പാണന്റെ തുടിയില്‍ പതിരില്ലാപ്പഴമൊഴിച്ചിമിഴില്‍ നാടോടിക്കഥ പാടും നന്തുണിയില്‍ തുയിലുണരുന്നൂ (തിരുവാതിര...)
മാലേയക്കാവിലെ പൂരം കാണാം പഞ്ചാരിക്കൂറില്‍ കൊട്ടും താളം കേള്‍ക്കാം കുടകപ്പൂപ്പാലങ്കൊമ്പില്‍ കുംഭനിലാവില്‍ കുടിവെയ്‌ക്കും ഗന്ധര്‍വ്വനെ നേരിൽ കാണാം തിങ്കള്‍പ്രാവിനു തീറ്റ കൊടുക്കാന്‍ താരപ്പൊന്മണി നെന്‍മണി കൊയ്യാം മഴവില്‍ക്കൈവള ചാര്‍ത്തിയ പെണ്ണിനെ വേളി കഴിച്ച നിലാവിനെ വരവേല്‍ക്കാം പഴമയെഴുതിയ പാട്ടുകളാല്‍ (തിരുവാതിര...)