ജീവിതബന്ധങ്ങള്‍ വെറും മിഥ്യ വിധിയുടെ താളിലെ നഗ്നസത്യം മനുഷ്യൻ ആ സത്യം മറക്കാൻ ശ്രമിക്കുമ്പോൾ ഈശ്വരൻ അതിനെ തെളിക്കുന്നു (ജീവിതബന്ധങ്ങൾ..)
ജനനമെന്ന പുറംകവറിൽ വർണ്ണചിത്രങ്ങൾ മനുഷ്യജന്മം സുകൃതമെന്ന ഭാവചിത്രങ്ങൾ താളുകൾ മറിക്കുമ്പോൾ സ്നേഹവും വിരഹവും പേടിപ്പെടുത്തുന്ന ദുഃഖവും കാണാം അതിലേക്കു നോക്കി മനുഷ്യൻ ഇരിക്കുമ്പോൾ കാലം പുറകിൽ നിന്നു ചിരിക്കുന്നു
മരണമെന്ന താളിനുള്ളിൽ കറുത്ത ചിത്രങ്ങൾ മനുഷ്യജന്മം വികൃതമെന്ന ഭംഗ ചിത്രങ്ങൾ പുസ്തകമടയ്ക്കുമ്പോൾ ശിക്ഷയും മുക്തിയും അസ്തിക്കുഴലൂതുന്ന ശില്പവും കാണാം അതിലേയ്ക്ക് നോക്കി മനുഷ്യൻ കരയുമ്പോൾ കാലം പുറകിൽ നിന്നു ചിരിക്കുന്നു (ജീവിതബന്ധങ്ങൾ..)