Kaalam Mudikkettil

1970
Lyrics
Language: English

Kalam mudikkettil mullappoo choodichalum
Kavilathe thaamara vaadiyalum
Ennanuraagamam mayilpeelithenmaavi-
Nennum kunnum pathinaaru thiruvayassu

Koumaram koluthiya karthika vilakkukal
Poomizhikalil ninnu maranjaalum
Kaikal virachalum kalukal thalarnnalum
Karalile madhuvidhu thudarnnu pokum
(kalam..)

Maavithu poothaalum mankani kaychalum
Maakanthamennumennum njan valarthum
Njan ninte nizhalayum nee ente thanalaayum
Jeevitha yathrayithu thudarnnu pokum
(kalam..)
Language: Malayalam

കാലം മുടിക്കെട്ടിൽ മുല്ലപ്പൂ ചൂടിച്ചാലും
കവിളത്തെ താമര വാടിയാലും
എന്‍ അനുരാഗമാം മയില്‍പീലി തേന്‍മാവി-
നെന്നും കുന്നും പതിനാറു തിരുവയസ്സ്

കൗമാരം കൊളുത്തിയ കാര്‍ത്തിക വിളക്കുകള്‍
പൂമിഴികളില്‍ നിന്നു മറഞ്ഞാലും
കൈകള്‍ വിറച്ചാലും കാലുകള്‍ തളര്‍ന്നാലും
കരളിലെ മധുവിധു തുടര്‍ന്നുപോകും

മാവിതു പൂത്താലും മാങ്കനി കായ്ച്ചാലും
മാകന്ദമെന്നുമെന്നും ഞാന്‍ വളര്‍ത്തും
ഞാന്‍ നിന്റെ നിഴലായും നീ എന്റെ തണലായും
ജീവിതയാത്രയിതു തുടര്‍ന്നുപോകും
Movie/Album name: Kurukshethram
Artists