തലവെട്ടം കാണുമ്പം തൊട്ടു തുടങ്ങണൊരിക്കളിയാട്ടം തിരിവെട്ടം താണാലും തീരാ പൊടിപൂരം തലമൂത്തൊരു പേരാലിൻ കൊമ്പിലിരിക്കണ തത്ത പറഞ്ഞു പതിവാണേ പാടത്തീ തക തിത്തകമേളം... മഴ തുള്ളി പെയ്യട്ടെ...വെയിലാളിക്കത്തട്ടെ... രസമൊട്ടും ചോരാതെ ഈ മേളം നീളട്ടെ... കര ചുറ്റും പൂങ്കാറ്റേ...കരയേഴും കേൾക്കട്ടെ അതിനൊപ്പം കൂടാൻ മാളോരെല്ലാം പോന്നാട്ടെ... കണ്ണു ചിമ്മും മുൻപേ നേരം പോണേ... കാത്തുനിൽക്കാതെങ്ങോ കാലം പോണേ...(2) വിടരുതെടാ...മുറുകെ പിടിയെടാ... സമയമതിനെടാ...തകാം തക തിന്താതേയ്.. (തലവെട്ടം....)
വഴിയിൽ ഒരു കളമൊഴിതൻ വളകിലുക്കം.. മനസ്സിൽ ഒരു ചെറുകിളി തൻ ചിറകിളക്കം ഏതേതോ കണ്ണും കണ്ണും എങ്ങോ തമ്മിൽ കോർക്കുന്നേ... ആരാരും ഒന്നും മിണ്ടാതെല്ലാം തമ്മിൽ ചൊല്ലുന്നേ... ഞാനൊന്നും കണ്ടിട്ടില്ലെന്റൂഞ്ഞാലാടും തത്തമ്മേ എന്തേലും കണ്ടിട്ടുണ്ടേൽ എങ്ങും പോയി പാടല്ലേ...