പാലക്കാടൻ കാറ്റേ പനയോലക്കാറ്റേ പാലക്കാടൻ കാറ്റേ പനയോലക്കാറ്റേ ചുരവും ചുറ്റിവരും ചെണ്ടുമല്ലിക്കാറ്റേ തൂതപ്പുഴയോരം തെന്നിവരും കാറ്റേ ചുരവും ചുറ്റിവരും ചെണ്ടുമല്ലിക്കാറ്റേ തൂതപ്പുഴയോരം തെന്നിവരും കാറ്റേ കളിവീടും കെട്ടിപ്പാർക്കും പഞ്ചവർണതത്തേ നല്ലൊരു നേരം ചൊല്ല് ഹോയ് ഹോ ഹോ ഹോയ് നല്ലൊരു നേരം ചൊല്ല് കഥയിലെ നായകന്റെ ഭാഗ്യം ചൊല്ല് ഹേയ്
ചെമ്പൈയിലെ പുലരിവന്നു ശ്രീരാഗമായ് തൊട്ടുണർത്തി നിള നിറയും കുളിരലയിൽ മഞ്ഞൾ തേച്ചു കുളിച്ചൊരുങ്ങി കുത്താംപുള്ളി കസവുടുത്ത് തുളസിക്കതിർ മുടിയിൽ വെച്ച് കൽപ്പാത്തി തെരുവുകളിൽ പൊന്നരച്ച് കോലമെഴുതി നിർമാല്യം തൊഴുകുന്നീ നാട് കായാമ്പൂമുനയുള്ള മിഴി കൊണ്ട് മയക്കുന്ന പെണ്ണേ നല്ലൊരു നേരം ചൊല്ല് ഹോയ് ഹോ ഹോ ഹോയ് നല്ലൊരു നേരം ചൊല്ല് കഥയിലെ നായകന്റെ ഭാഗ്യം ചൊല്ല് ഹേയ്
നെന്മാറ വേല കാണാം ആലത്തൂര് തൊഴുതുവരാം കുനിശ്ശേരി കുമ്മാട്ടിയോ പല്ലാവൂര് തായമ്പക കൊല്ലംകോടിൻ കവിത കേട്ടു വെയിലു നുള്ളും പൂക്കാരി ചിറ്റൂരു വയലുകളിൽ നെല്ലു കൊയ്തു കൂട്ടിവെയ്ക്കും മണ്ണോളം നനവുള്ള കനവ് കണ്ണാടിക്കൊലുസ്സിന്റെ മണി പോലെ ചിരിക്കുന്ന പെണ്ണേ (പാലക്കാടൻ ...)
Movie/Album name: Pappu
Movie Summary:Pappu (2018) is a Malayalam drama centered on a young man's emotional journey involving love, family, and the rural landscape of Kerala.
Song Credits: Sung by—(details unavailable); Music composed by—(details unavailable); Lyrics by—(details unavailable).
Musical Style: Melodic folk-influenced Malayalam film song with rustic, pastoral tones.