Madhurappathinezhukaari

1963
Lyrics
Language: English

Madhurappathinezhukaari ente
Madhurappathinezhu kaari
Hridayatharavaattin bhagathinethiya
Madhurappathinezhukaari (madhura)

Nidhiyaaya nidhiaake neeyeduthallo
Muthalaaya muthalaake neeyeduthallo
Kalavara thannil kaathu sookshicha
Kanakakkinaakkalum neeyeduthallo (madhura)

Aashathannaramelle neethurannaalo
Aayiram kallulla manimaala kaanaam
Orumohamindae aamaala ninte
Omalkkazhuthilen kayyinaal chaarthaan (madhura)
Language: Malayalam

മധുരപ്പതിനെഴുകാരീ.....
മധുരപ്പതിനെഴുകാരീ - എന്റെ
മധുരപ്പതിനെഴുകാരീ
ഹൃദയത്തറവാടിന്‍ ഭാഗത്തിനെത്തിയ
മധുരപ്പതിനെഴുകാരീ (ഹൃദയ)
(മധുര)

നിധിയായ നിധിയാകെ നീയെടുത്തല്ലോ
മുതലായ മുതലാകെ നീയെടുത്തല്ലോ (നിധി)
കലവറ തന്നില്‍ കാത്തു സൂക്ഷിച്ച
കനകക്കിനാക്കളും നീയെടുത്തല്ലോ (മധുര)

ആശതന്നറമെല്ലെ നീതുറന്നാലോ
ആയിരം കല്ലുള്ള മണിമാല കാണാം (ആശ)
ഒരു മോഹമുണ്ടേ ആ മാല നിന്റെ
ഓമല്‍ക്കഴുത്തിലെന്‍ കയ്യിനാല്‍ ചാര്‍ത്താന്‍ (മധുര)
Movie/Album name: Ammaye Kaanaan
Artists