മറുമൊഴി തേടും കിളിമകളേ നിൻ മധുരവികാരമോ ശ്രുതി ചേർന്ന കല്യാണി രാഗം മധുമഴ പെയ്യും മണിമുകിലാമെൻ തുടിയിലുണർന്നുവോ പുഴ തേടി അലയുന്ന ദാഹം സ്വരമന്ത്രം പ്രകൃതിയുടെ മധു കുംഭം സുരലോകം സുകൃത സുഖ വരദാനം തുയിലുണർത്തും പാണനുടുക്കും കൊട്ടി ഉയിരിലുതിരും അമൃതിൻ ഉറവ തിരയുകയായ് ആ..ആ.ആ...
ആ...ആ...ആ..ആ..ആ...അ വേണ്മേഘനിര ഹംസങ്ങളുടെ വർണ്ണകാന്തി കണ്ടു തളരും ഇന്ദ്രസദസ്സിൽ ഈ മൺവീണയുടെ മൗനങ്ങളിലും ആദിതാള രാഗമായ് പന്തുവരാളി ആ...ആ...ആ...ആ... സമ്മോഹനം ജീവരാഗം അതിൻ സന്ദേശം ഈ മോഹനം (2) വർഷം കുളിരിടും തല്പമേ ഹർഷം തളിരിടും ശില്പമേ സ്വപ്നം മലരിടും വർണ്ണമേ സ്വർഗ്ഗം മിഴി തൊടും പുണ്യമേ വിളിച്ചാലെന്റെ വിളക്കിൽ തങ്കമൊരുക്കാൻ പോരുമോ ആ...ആ...ആ...ആ...
മുകിൽമാല ചൂടുന്ന താരം മിഴി നീട്ടി ഒരു രാഗമെഴുതുന്ന നേരം അറിയാതെ പാടുന്നു ഞാനും കടലേഴും മലയേഴും കൈ കോർത്തു പിന്നിട്ടു ചിറകാർന്നു പാറുമ്പൊഴും ഒരു ജന്മം ഇരുജന്മം ഒരുപാടു ജന്മങ്ങൾ വരമായി നേടുമ്പൊഴും ഇനി നമ്മളൊരു നാളിൽ ഈ സിന്ധു ഭൈരവിയിൽ വിളയുന്ന മണിമുത്തുകൾ
ചഞ്ചല പദലയ വിലസിതയാകുമൊരഞ്ജനമിഴി കളമെഴുതും തിരുനടയിൽ ഹൃദയ മധുരം മുരളിയിനിയും പൊഴിയുമളവിൽ വിരിയുമുദയം മതിമുഖകലയുടെ കതിരൊളിയടിയന് മൊഴികളിലരുളണം ഒരു വരദീപം പുതുയുഗം നിന്റെ തിരുവടി തൊഴുതാൽ കനിയുമോ സുകൃതിനീ പരം സുഖം നിറയുമോ ആ...ആ..ആ..ആ..ആ.
മറുമൊഴി തേടും കിളിമകളേ നിൻ മധുരവികാരമോ ശ്രുതി ചേർന്ന കല്യാണി രാഗം മധുമഴ പെയ്യും മണിമുകിലാമെൻ തുടിയിലുണർന്നുവോ പുഴ തേടി അലയുന്ന ദാഹം ആ...ആ..ആ..ആ..ആ.