Sarasa swara sura nadee gamanamaay Saama veda saaramaay...(2) Njaan paadum jeevana geetham...sangeetham Virinchanaal virachithamaayi ee kavanam Vipanchiye vilolithamaakki ee geetham...
Paarinum vinninum mele... Dinakara mayookha maalaykku mele Paarunna vihangam pole Vishaala gagana padhangaliloode (paarinum...) Madhuritha kalakala shruthilaya swarajathi Avane aaraadhikayaakki... Vishwakaavyamathinoru bhaagyavumaay Virinchanaal virachithamaayi ee kavanam Vipanchiye vilolithamaakki ee geetham...
Ananthamaakum kaalam pakarum Jeevana naada tharangam Ekaanthathaye spandithamaakkum Hridaya mriganga gaanam... (ananthamaakum....) Charaacharangal aadi thaalamathil Unarnnu nilkkum oru nimisham... Etho rachanaa chaathuriyaal Virinchanaal virachithamaayi ee kavanam Vipanchiye vilolithamaakki ee geetham...
En uchwaasam kavanam En nishwaasam gaanam...(2) (sarasa swara..)
Language: Malayalam
വിധാതചേതസ്സിൽ പ്രഭവം കൊണ്ടൊരു അനാദി ജീവനവേദം... ഓം... പ്രാണസിരകൾക്കു് സ്പന്ദനം നൽകിയ ആദി പ്രണവനാദം... ഓം... ഹൃദയകലികയിൽ പ്രതിബിംബിക്കും വിശ്വരൂപ വിലാസം... ഹൃദയവനികയിൽ പ്രതിധ്വനിക്കും സ്വർണ്ണ വിപഞ്ചീ ഗാനം... ആ...ആ...ആ....ആ....
സരസ സ്വരസുര നദീഗമനമായ് സാമവേദ സാരമായ്...(2) ഞാൻ പാടും ജീവനഗീതം...സംഗീതം.. വിരിഞ്ചനാൽ വിരചിതമായി ഈ കവനം വിപഞ്ചിയെ വിലോളിതമാക്കി ഈ ഗീതം...
പാരിനും വിണ്ണിനും മേലെ... ദിനകരമയൂഖമാലയ്ക്കു മേലേ പാറുന്ന വിഹംഗം പോലെ വിശാല ഗഗനപഥങ്ങളിലൂടെ... (പാരിനും...) മധുരിതകളകള ശ്രുതിലയ സ്വരജതി അവനെ ആരാധികയാക്കി... വിശ്വകാവ്യമതിനൊരു ഭാഷ്യവുമായ് വിരിഞ്ചനാൽ വിരചിതമായി ഈ കവനം വിപഞ്ചിയെ വിലോളിതമാക്കി ഈ ഗീതം...
അനന്തമാകും കാലം പകരും ജീവന നാദതരംഗം ഏകാന്തതയെ സ്പന്ദിതമാക്കും ഹൃദയ മൃദംഗ ഗാനം... (അനന്തമാകും....) ചരാചരങ്ങൾ ആദിതാളമതിൽ ഉണർന്നു നിൽക്കും ഒരു നിമിഷം... ഏതോ രചനാ ചാതുരിയാൽ വിരിഞ്ചനാൽ വിരചിതമായി ഈ കവനം വിപഞ്ചിയെ വിലോളിതമാക്കി ഈ ഗീതം...
എൻ ഉച്ഛ്വാസം കവനം എൻ നിശ്വാസം ഗാനം...(2) (സരസ സ്വരസുര....)