രാഗം തേടും പാട്ടിന്‍ പല്ലവി താനേ പാടൂ നീയൊരു ലല്ലബി മാറില്‍ ചേർക്കൂ നീയീ മഞ്ജരി വാരിച്ചൂടൂ നീയാ മാധുരി... ഞാന്‍ ആദ്യാനുരാഗചൈതന്യചൈത്രപൂര്‍ണ്ണിമ ഒരു കാണാക്കൊമ്പിന്നൂഞ്ഞാലിലാടി നീ വാ... അരികില്‍ നീ ഉണ്ടെങ്കില്‍ എന്‍ ജീവിതം സമ്പൂർണ്ണമായ്.....
ഇത്രനാളും നീ എങ്ങിരുന്നുവോ... എന്റെയുള്ളിലോമനിച്ച മൌനരാഗമേ... ജന്മപുണ്യമായ്...ധന്യബന്ധമായ്... എന്‍ മനസ്സുപോലെ വന്നണഞ്ഞ സ്വര്‍ഗ്ഗദേവതേ.. ഞാനേഴാം കടലിന്നക്കരെ ദ്വീപൊന്നില്‍ മണിയറ തീര്‍ക്കാം ആരാരും ചൂടാപ്പൂവിന്‍ തേന്‍ കണികകളുണ്ണാന്‍ അരികില്‍ നീ ഉണ്ടെങ്കില്‍ എന്‍ ജീവിതം സമ്പൂർണ്ണമായ്..... (രാഗം തേടും....)
ഏഴുവര്‍ണ്ണവും അഴകോടെ പൂവിടും മാരിവില്ലിന്‍ രാഗമാലതീര്‍ത്ത പ്രേമമേ ഏതുജന്മവും ഞാന്‍ ഏതുനേരവും ദേവാ നിന്റെ പ്രാണസ്പന്ദമായ് മാറണം ആ മൌനമോഹങ്ങളിലെ ആരാധ്യവിഗ്രഹമായ് ഞാന്‍ ആ രാഗമനസ്സിനുള്ളിലെ ആനന്ദഭൈരവിയായ് അരികില്‍ നീ ഉണ്ടെങ്കില്‍ എന്‍ ജീവിതം സമ്പൂർണ്ണമായ്..... (രാഗം തേടും....)
Movie/Album name: Raajamudra
Sentence Summary:Raajamudra is a 2008 Malayalam film about a young man's journey through love, family ties, and personal transformation, set against a backdrop of music and relationships.
Song Credits: Sung by K. J. Yesudas; lyrics by Vayalar Sarath Chandra Varma; music composed by M. Jayachandran.
Musical Style: Melodic film song in a semi-classical/Carnatic-influenced style, with a nostalgic, reflective tone.
Raga Details: Built on a Carnatic raga-based melodic framework (semi-classical treatment); specific raga attribution not definitively documented.
Key Artists Involved: M. Jayachandran (composer), Vayalar Sarath Chandra Varma (lyricist), K. J. Yesudas (playback singer).
Scene Context: A reflective, melody-driven song woven into the film's narrative emphasizing music and emotional memory; exact placement not well documented.