Kaakkakkum Poochakkum

1966
Lyrics
Language: English

Kattil muzhukke ponnonam
Sundarikkakkaku punnaram
Ponnilam veyilathu kalyanam

Kuzhaluvilikkan kuyilanu
Kuravamuzhakkan mayilanu
Panthalorukkan veyilanu
Payavirichathu nizhalanu

Panineeruthalichathu kattaruvi
Payasam vexhathu then kuruvi
Vettilamurukkunnu thathamma
Chuttinadakkunnu poonthennal

Cherukkante thozhan chenkeeri
Penninte thozhi malayannan
Kayyupidichathu kurangngachan
Pennu koduthath kurukkachan
Language: Malayalam

കാക്കയ്ക്കും പൂച്ചക്കും കല്യാണം
കാട്ടില്‍ മുഴുക്കെ പൊന്നോണം
സുന്ദരിക്കാക്കയ്ക്കു പുന്നാരം
പൊന്നിളം വെയിലത്തു കല്യാണം (കാക്കയ്ക്കും)

കുഴലു വിളിക്കാന്‍ കുയിലാണ്
കുരവ മുഴക്കാന്‍ മയിലാണ്
പന്തലൊരുക്കാന്‍ വെയിലാണ്
പായ വിരിച്ചതു നിഴലാണ് (കാക്കയ്ക്കും)

പനിനീരു തളിച്ചതു കാട്ടരുവി
പായസം വെച്ചതു തേന്‍കുരുവി
വെറ്റില മുറുക്കുന്നൂ തത്തമ്മാ
ചുറ്റിനടക്കുന്നൂ പൂന്തെന്നല്‍ (കാക്കയ്ക്കും)

ചെറുക്കന്റെ തോഴന്‍ ചെങ്കീരി
പെണ്ണിന്റെ തോഴി മലയണ്ണാന്‍
കയ്യു പിടിച്ചതു കുരങ്ങച്ചന്‍
പെണ്ണു കൊടുത്തതു കുറുക്കച്ചന്‍ (കാക്കയ്ക്കും)
Movie/Album name: Pakalkkinaavu
Artists