Neelambari Nee Munnile
2012
നീലാംബരീ നീ മുന്നിലെ പൂമഞ്ജരി (2)
കാലം കൈനീട്ടം നല്‍കും
മേടക്കിനാവിന്‍ കൊന്നപ്പൂ പോലെ
കണ്ണിന്റെ പുണ്യം നീ
ഇതാ.. ഇതാ.. ഇതാ.. ഇതാ..
(നീലാംബരീ )
വെണ്‍മലരണിഞ്ഞ കാവിലെ
പൊന്‍തിരി തെളിഞ്ഞപോലെ നീ
കല്‍പ്പടവിറങ്ങി പൊയ്ക തന്നില്‍
കുളിരോളം നെയ്യും ഹംസകന്യകേ
(വെണ്‍ )
നീല വിണ്ണു് കാതിലിട്ട
കല്ലുവെച്ച കമ്മല്‍പോലെ
ഇതാ.. ഇതാ.. ഇതാ.. ഇതാ..
(നീലാംബരീ )
പുല്‍ക്കൊടി തുടിച്ച പാതയില്‍
കാല്‍ത്തള ചിരിച്ചു കൊഞ്ചവേ
കാല്‍ത്തളിരിളക്കി വന്ന കാറ്റിന്‍
കരജാലം പുല്‍കും ലാസ്യബിംബമേ
(പുല്‍ക്കൊടി )
തെന്നലിന്റെ ഉമ്മ കൊണ്ടു
പൂത്തുലഞ്ഞ വള്ളി പോലെ
ഇതാ.. ഇതാ.. ഇതാ.. ഇതാ..
(നീലാംബരീ )
Movie/Album name: Raasaleela
Artists