Parayaatha Vaakoru Vigrahmaay

2020
Lyrics
Language: Malayalam

പറയാത്ത വാക്കൊരു വിഗ്രഹമായി
അഗ്രഹാരത്തിന്റെ കോണിൽ
ഹൃദയാദ്രിസാനുവിൽ നിന്റെ മൂക്കുത്തി തൻ
ദ്യുതിയൊരു നക്ഷത്രമായി
ദ്യുതിയൊരു നക്ഷത്രമായി

ആവണിപ്പൊൻവെയിൽ തൂവിരൽത്തുമ്പിനാൽ
കോലങ്ങളേതോ വരച്ചു നിൽക്കേ
എത്താ മരക്കൊമ്പിൽ ചുറ്റാനൊരുങ്ങുന്ന
പിച്ചകവള്ളി പോൽ ഞാനുലഞ്ഞു
പിച്ചകവള്ളി പോൽ ഞാനുലഞ്ഞു
കർപ്പൂര നാളങ്ങൾ മുത്തുന്ന സന്ധ്യകൾ
അഷ്ടപദീലയമാർന്നു നിൽക്കേ
അന്തരാത്മാവിലെ തംബുരുവിൻ മൗന
നൊമ്പരമെന്തെന്നു ഞാനറിഞ്ഞു
നൊമ്പരമെന്തെന്നു ഞാനറിഞ്ഞു

ചന്ദനചർച്ചിത രാവുകൾ വന്നെന്റെ
നെറ്റിയിൽ ചുംബിച്ചുറക്കിയപ്പോൾ
സ്വപ്‌നങ്ങൾ മാത്രം വലിക്കുന്ന തേരിൽ നീ
നിദ്രാ നദീതടം തേടി വന്നു
അഷ്ടമംഗല്യ തളികയുമായ് വന്നു
തൃക്കാർത്തികകൾ തിരിച്ചു പോയി
വിണ്ണിലരുന്ധതി നക്ഷത്രം കാണുവാൻ
കണ്ണിമയെന്തേ തുടിച്ചു പോയി
കണ്ണിമയെന്തേ തുടിച്ചു പോയി
Movie/Album name: Shyaamaraagam
Artists